കൊയിലാണ്ടിയില്‍ തെരുവ് നായ ആക്രമണം;13 പേര്‍ക്ക് കടിയേറ്റു

Published On: 2018-06-19T12:30:00+05:30
കൊയിലാണ്ടിയില്‍ തെരുവ് നായ ആക്രമണം;13 പേര്‍ക്ക് കടിയേറ്റു

കോഴിക്കോട്: കൊയിലാണ്ടി നഗരത്തില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ 13 പേര്‍ക്ക് കടിയേറ്റു. ഇന്ന് രാവിലെ 10 മണിയോടു കൂടിയാണ് സംഭവം. റോഡരികിലും ബസ് സ്‌റ്റോപ്പിലും നിന്നവരെയും നടന്നുപോകുന്നവരെയുമാണ് നായ കടിച്ചത്.

കടിയേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. കടിയേറ്റവര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ പേരെ അക്രമിക്കുന്നത് തടയാന്‍ തെരുവുനായയെ പിടിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

Top Stories
Share it
Top