മഴക്കെടുതി: സ്‌നേഹ സമ്മാനവുമായി കോഴിക്കോട്

Published On: 2018-07-26 14:30:00.0
മഴക്കെടുതി: സ്‌നേഹ സമ്മാനവുമായി കോഴിക്കോട്

കോഴിക്കോട്: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കോട്ടയം ആലപ്പുഴ ജില്ലകളിലെ സഹോദരങ്ങള്‍ക്ക് കോഴിക്കോടിന്റെ സ്‌നേഹ സമ്മാനവുമായി രണ്ട് ട്രക്കുകള്‍ പ്രയാണം തുടങ്ങി. ജില്ലാ കളക്ടര്‍ യു വി ജോസിന്റെ അഭ്യര്‍ത്ഥന മാനിച്ച് വ്യാപാരി വ്യവസായ സംഘടനകളും തൊഴിലാളികളും വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും സഹായവുമായെത്തി. എണ്ണ, പാല്‍പൊടി കുടിവെള്ളം, വസ്ത്രം, അരിപ്പൊടി എന്നിവയെല്ലാം നുറുകണക്കിന് കിട്ടി.

സംഭാവന പണമായി സ്വീകരിക്കില്ല.വെള്ളിയാഴ്ചയും താത്പര്യമുള്ളവര്‍ക്ക് മാനാഞ്ചിറ ഡിടിപിസി ഹാളില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കാം. വാഹനങ്ങള്‍ ജില്ലാ കളക്ടര്‍ യു വി ജോസ് ഫ്‌ലാഗ് ഓഫ് ചെയ്തു. അസി. കളക്ടര്‍ എസ്.അഞ്ജു ജില്ലാ സപ്ലൈ ഓഫീസര്‍ പി മനോജ് കുമാര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ തഹസില്‍ദാര്‍ സുബ്രമണ്യന്‍ അനിതകുമാരി ഡിടിപിസി സെക്രട്ടറി ബിനോയ് കംപഷനേറ്റ് കോഴിക്കോടിന്റെ പ്രവര്‍ത്തകര്‍ റവന്യു ഉദ്യോഗസ്ഥര്‍ വ്യാപാരി വ്യവസായി പ്രതിനിധികള്‍ പങ്കെടുത്തു. കളക്ടറുടെ അഭ്യര്‍ത്ഥന പത്രത്തില്‍ വായിച്ച് പത്താം ക്ലാസില്‍ പഠിക്കുന്ന മകന്റെ നാണയം വേരിലമണ്‍ കുടുക്കയില്‍ നിന്ന് ശേഖരിച്ച പണം കൊണ്ട് ഭക്ഷണസാധനങ്ങളുമായി വന്ന പാലാഴിയിലെ വീട്ടമ്മ ഫാത്തിമ കോഴിക്കോടിന്റെ നന്മയുടേയും കരുതലിന്റേയും പ്രതീകമായി

Top Stories
Share it
Top