കോഴിക്കോട് പേരാമ്പ്രയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു

Published On: 17 July 2018 2:45 AM GMT
കോഴിക്കോട് പേരാമ്പ്രയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു

കോഴിക്കോട്: സി.പി.എം - എസ്.ഡി.പി.ഐ സംഘര്‍ഷം നിലനില്‍ക്കുന്ന പേരാമ്പ്രാ അരിക്കുളത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കാരയാട് എസ്.എഫ്.ഐ കാരയാട് ലോക്കല്‍ സെക്രട്ടറി എസ്. വിഷ്ണുവിനാണ് വെട്ടേറ്റത്. സംഭവത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.

വീട്ടിലേക്ക് പോകും വഴി വിഷ്ണുവിന്റ് മുഖത്ത് മുളകുപൊടി വിതറി വെട്ടുകയായിരുന്നു. വിഷ്ണുവിനെ പേരാമ്പ്രാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Top Stories
Share it
Top