കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ

Published On: 2018-04-18T17:15:00+05:30
കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ

കോഴിക്കോട് : സോഷ്യല്‍ മീഡിയ ഹര്‍ത്താലും തുടര്‍ സംഭവങ്ങളുടെയും മറവില്‍ ചിലര്‍ സാമുദായിക സംഘര്‍ഷം ലഷ്യമിടുന്നുവെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരത്തില്‍ പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും ഒരാഴ്ചത്തേക്ക് നിരോധനമുണ്ട്. പൊലീസ് ആക്ട് 78,79 വകുപ്പുകള്‍ പ്രകാരമാണ് നിരോധനം.

സാമുദായിക വികാരം വ്രണപ്പെടുത്തുന്നതും ജനങ്ങളുടെ സൈര്യ ജീവിതത്തെ ബാധിക്കുന്നതുമായ ലേഖനങ്ങള്‍, പോസ്റ്ററുകള്‍, ബാനറുകള്‍, സന്ദേശങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനും കൈമാറുന്നതിനും നിരോധനമുണ്ട്.

Top Stories
Share it
Top