നിപയ്ക്ക് പിന്നാലെ കോഴിക്കോട് വെസ്റ്റ് നൈൽ ബാധ

Published On: 2018-08-03 09:45:00.0
നിപയ്ക്ക് പിന്നാലെ കോഴിക്കോട് വെസ്റ്റ് നൈൽ ബാധ

കോഴിക്കോട് : നിപയ്ക്ക് പിന്നാലെ കോഴിക്കോട് വെസ്റ്റ് നൈല്‍ വൈറസ് ബാധ. പാവങ്ങാട് കണ്ടംകുളങ്ങരയിലെ ഇരുപത്തിനാലുകാരിയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരാള്‍ക്ക് കൂടി അസുഖം ബാധിച്ചതായി സംശയിക്കുന്നുണ്ട്. കൊതുക് പരുത്തുന്ന അസുഖമാണ് വെസ്റ്റ് നൈല്‍. കടുത്ത പനി, തലവേദന, ശരീരവേദന, ചര്‍ദ്ദി, വയറിളക്കം എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

വൈറസ്​ രോഗമാണ്​ വെസ്​റ്റ്​ നൈൽ പനി. കൊതുകുകളാണ്​ രോഗം പരത്തുന്നത്​. രോഗാണു വാഹകരായ പക്ഷികളെ കടിച്ച കൊതുകുകൾ വഴിയാണ്​ മനുഷ്യരിലേക്ക്​ രോഗം പകരുന്നത്​. രക്​ത-അവയവ ദാനത്തിലൂടെയും അമ്മയിൽ നിന്ന്​ മുലപ്പാലിലൂടെ കുഞ്ഞിനും ഗർഭിണിയിൽ നിന്ന്​ ഗർഭസ്​ഥ ശിശുവിനും അപൂർവമായി രോഗം ബാധിക്കാം. എന്നാൽനേരിട്ട്​ മനുഷ്യരിൽ നിന്ന്​ മനുഷ്യരിലേക്ക്​ പകരില്ല.

രോഗം ബാധിച്ച 75 ശതമാനം പേർക്കും ലക്ഷണങ്ങ​െളാന്നും പ്രകടമാകാറില്ല. 20 ശതമാനം പേർക്ക്​ ചെറിയ പനി, തലവേദന, ഛർദി, തടിപ്പ്​ എന്നിവ അനുഭവപ്പെടും. ഒരു ശതമാനത്തിൽ കുറവ്​ പേർക്ക്​ മസ്​തിഷ്​ക ജ്വരത്തിനോ, മെനിൻജൈറ്റിസിനോ സാധ്യതയുണ്ട്​. രക്​ത പരിശോധനയിലൂടെ രോഗം തിരിച്ചറിയാം. അസുഖം ഭേദമാകാൻ ആഴ്​ചകളോ ചിലപ്പോൾ മാസങ്ങളോ എടുക്കും. രോഗം നാഡീകളെ ബാധിച്ചാൽ 10 ശതമാനം വരെ മരണ സാധ്യതയുമുണ്ട്​.

ആഗസ്​റ്റ്​​, സെപ്​തംബർ മാസങ്ങളിലാണ്​ രോഗം കൂടുതലായി കാണുന്നത്​. 1937 ൽ ഉഗാണ്ടയിലാണ്​ രോഗം ആദ്യമായി കണ്ടെത്തിയത്​. 1999ൽ വടക്കേ അമേരിക്കയിലാണ്​ രോഗം തിരിച്ചറിഞ്ഞത്​.

Top Stories
Share it
Top