കെപിസിസി നേതൃയോഗം ഇന്ന്: സുധീരനും മുരളീധരനും ക്ഷണമില്ല

Published On: 28 Jun 2018 3:15 AM GMT
കെപിസിസി നേതൃയോഗം ഇന്ന്: സുധീരനും മുരളീധരനും ക്ഷണമില്ല

തിരുവനന്തപുരം: കെപിസിസി നേതൃയോഗം ഇന്ന് ചേരും. രാവിലെ പത്തിന് കെപിസിസി ആസ്ഥാനത്താണ് യോഗം. യോഗത്തില്‍ കെപിസിസി ഭാരവാഹികള്‍, ഡിസിസി അധ്യക്ഷന്‍മാര്‍, പാര്‍ലിമെന്ററി പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കവും സംസ്ഥാന സര്‍ക്കാരിനെതിരായ സമര പരിപാടികളുടെ ആസൂത്രണവുമാണ് അജണ്ട. വി.എം സുധീരനെയും കെ മുരളീധരനെയും യോഗത്തിലേക്ക് വിളിച്ചിട്ടില്ല. രാജ്യസഭാ സീറ്റ് വിവാദത്തിലടക്കം നിലപാട് പരസ്യമാക്കിയവരാണ് ഇരുവരും.

കെ.എം.മാണിക്കും കേരള കോണ്‍ഗ്രസിനും രാജ്യസഭാ സീറ്റ് വിട്ടുനല്‍കുന്നതില്‍ സുധീരന്‍ തുടക്കം മുതലേ പരസ്യവിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. മാണിക്ക് സീറ്റ് നല്‍കിയത് അപകടങ്ങളുണ്ടാക്കുമെന്നായിരുന്നു കെ.മുരധീരന്റെ പ്രസ്താവന. തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ദില്ലി മലയാളി ശ്രീനിവാസന്‍ കൃഷ്ണനെ നിയമിച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനെതിരെയും സുധീരന്‍ രംഗത്തെത്തിയിരുന്നു.

Top Stories
Share it
Top