കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; കടുത്ത വിമർശനങ്ങൾക്ക് സാധ്യത

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതിനെ തുടർന്ന് കോൺ​ഗ്രസിൽ കലാപം മൂർച്ഛിക്കേ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും....

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; കടുത്ത വിമർശനങ്ങൾക്ക് സാധ്യത

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതിനെ തുടർന്ന് കോൺ​ഗ്രസിൽ കലാപം മൂർച്ഛിക്കേ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. സീറ്റ് സംബന്ധിച്ച് തീരുമാനം എടുത്ത നേതാക്കൾക്കെതിരെ കടുത്ത വിമർശനം ഉയരാനാണ് സാധ്യത.

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എംഎം ഹസ്സനുമാണ് മാണിക്ക് സീറ്റുനൽകുന്നതിൽ മുൻ കയ്യെടുത്തത്. ഇവരൊഴികെ ബാക്കി നേതാക്കൾക്ക് കേരളാ കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നൽകിയതിൽ കടുത്ത അതൃപ്തിയുണ്ട്. വിഎം സുധീരൻ, പിജെ കുര്യൻ,കെ മുരളീധരൻ തുടങ്ങിയവർ ശക്തമായ വിയോജിപ്പ് പരസ്യമാക്കി രംഗത്തുണ്ട്. വിഷയത്തിൽ യുവനേതാക്കളും, എംഎൽമാരും തീരുമാനത്തെ എതിർക്കുകയും ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചവരുമാണെന്നിരിക്കെ യോ​ഗത്തിൽ കടുത്ത വിമർശനങ്ങൾക്കാണ് സാധ്യത.

പരസ്യ വിയോജിപ്പ് പ്രകടമാക്കി നേരത്ത വിഎം.സുധീരൻ യുഡിഎഫ് യോ​ഗത്തിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. സമദൂര സിദ്ധാന്തം മുന്നോട്ടുവെച്ച മാണി ഭാവിയില്‍ ബിജെപി പാളയത്തില്‍ എത്തില്ലെന്ന് എന്തുറപ്പാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

കടുത്ത വിമർശനങ്ങൾക്കും പൊട്ടിത്തെറികൾക്കും സാധ്യതയുണ്ടെങ്കിലും സമവായത്തിലൂടെ പ്രശ്നങ്ങൾക്ക് പരി​ഹാരം കാണാനാവും നേതൃത്വം ശ്രമിക്കുക. മൂന്നു മണിക്കാണ് യോഗം വിളിച്ചിട്ടുള്ളത്. നാല് മണിക്ക് വിജയവാഡക്ക് തിരിക്കുന്ന ഉമ്മൻചാണ്ടി യോഗത്തിനെത്താൻ സാധ്യത കുറവാണ്.

Read More >>