കായലില്‍ ചാടി ആത്മഹത്യ ചെയ്ത മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: പാര്‍ട്ടിക്കെതിരെ കത്തെഴുതി സഹയാത്രികന് നല്‍കിയ ശേഷം ബോട്ടില്‍ നിന്ന് കായലില്‍ ചാടിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി കെ കൃഷ്ണന്റെ മൃതദേഹം...

കായലില്‍ ചാടി ആത്മഹത്യ ചെയ്ത മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: പാര്‍ട്ടിക്കെതിരെ കത്തെഴുതി സഹയാത്രികന് നല്‍കിയ ശേഷം ബോട്ടില്‍ നിന്ന് കായലില്‍ ചാടിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി കെ കൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. കണ്ണമാലി കടല്‍ത്തീരത്ത് നിന്നാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും സ്ഥലത്തെത്തിയാണ് തിരിച്ചറിഞ്ഞത്.മൂന്ന് ദിവസമായി കൊച്ചി കായലില്‍ തെരച്ചില്‍ നടത്തുകയായിരുന്നു.

വൈപ്പിന്‍ ഫോര്‍ട്ട് ബോട്ടില്‍നിന്ന് ചൊവ്വാഴ്ച്ച രാത്രിയാണ് എളങ്കുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി പി എം ലോക്കല്‍ കമ്മറ്റി അംഗവുമായ വി.കെ. കൃഷ്ണന്‍ കായലില്‍ ചാടിയത്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുകച്ച് പുറത്തുചാടിക്കാന്‍ സി.പി.എം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റി ശ്രമിക്കുന്നെന്ന് കുറ്റപ്പെടുത്തി എഴുതിയ ആത്മഹത്യാക്കുറിപ്പ് യാത്രക്കാരന് കൈമാറിയശേഷമാണ് കായലില്‍ ചാടിയത്.

പാര്‍ട്ടിയിലെ വിഭാഗീയതയും ജാതീയതയുമാണ് ആത്മഹത്യക്ക് കാരണമെന്ന് ദലിത് സംഘടനകള്‍ ആരോപിക്കുന്നു. 'ഇതൊരു രാഷ്ട്രീയ കൊലപാതകമാണ്. സിപിഎം നേതൃത്വമാണ് ഇതിനുത്തരവാദി. ജനങ്ങളെ സംഘടിപ്പിച്ച് ഇതിനുത്തരവാദികളായവര്‍ക്കെതിരെ പ്രക്ഷോഭം നടത്തും ', എളങ്കുന്നപ്പുഴ പഞ്ചായത്ത് അംഗം സി ജി ബിജു പറഞ്ഞു. ' ഇത് സിപിഎം നടത്തിയ ജാതി രാഷ്ട്രീയ കൊലപാതമാണ് ', കേരള ദലിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് സി എസ് മുരളി ആരോപിച്ചു. ടി വി ബാബുവിന്റെ നേതൃത്വത്തിലുള്ള കെ പി എം എസ് നേതാക്കള്‍ കൃഷ്ണന്റെ വീട് സന്ദര്‍ശിച്ചിരുന്നു.

വി കെ കൃഷ്ണന്റെ ആത്മഹത്യാകുറിപ്പ്

വീട്ടിലെത്തിയ സി പി എം ഏരിയാ കമ്മിറ്റി നേതാക്കളെ ഒരു വിഭാഗം ആളുകള്‍ തടഞ്ഞിരുന്നു. കൃഷ്ണന്റെ കത്തിലെ ആരോപണങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനം എടുക്കുമെന്നായിരുന്നു എസ് ശര്‍മ്മ എംഎല്‍എയുടെ പ്രതികരണം
എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ മെയ് 31 ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബി.ജെ.പികൂടി പിന്തുണച്ചതോടെയാണ് കൃഷ്ണന് സ്ഥാനം നഷ്ടമായത്.

സ്ഥാനനഷ്ടമല്ല ആത്മഹത്യക്ക് കാരണമെന്ന് കത്തില്‍ പറഞ്ഞിരുന്നു.. തന്നെ പുകച്ച് പുറത്താക്കുന്ന പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്ന് കത്തില്‍ ആരോപിക്കുന്നു.. തിങ്കളാഴ്ച നടന്ന ലോക്കല്‍ കമ്മിറ്റിയിലും ചൊവ്വാഴ്ച പഞ്ചായത്ത് കമ്മിറ്റിയിലും കൃഷ്ണന്‍ പങ്കെടുത്തിരുന്നു. ആര്‍ എം എസ് ജീവനക്കാരനായിരുന്ന കൃഷ്ണന്‍ വിരമിച്ച ശേഷമാണ്? ?രാഷ്?ട്രീയത്തില്‍ സജീവമായത്.

സി.പിഎമ്മില്‍ വി എസ് ഗ്രൂപ്പ് സജീവമായിരുന്നപ്പോള്‍ വി എസിനൊപ്പമായിരുന്നു കൃഷ്ണന്‍. പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴും പാര്‍ട്ടിയുടെ പിന്തുണ കാര്യമായി ലഭിച്ചിരുന്നില്ല. പുതുവൈപ്പ് ഐഒസി പ്ലാന്റ് വിരുദ്ധ ജനകീയ സമരത്തെ കൃഷ്ണന്‍ പിന്തുണച്ചതും പാര്‍ട്ടിയുടെ എതിര്‍പ്പിന് കാരണമായി. നിരവധി ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന ജനകീയനായ ജനപ്രതിനിധിയായിരുന്നു കൃഷ്ണന്‍. പട്ടികജാതി ക്ഷേമസമിതിയുടെയും കര്‍ഷക തൊഴിലാളി യൂണിയന്റെയും നേതാവ് കൂടിയായിരുന്നു കൃഷ്ണന്‍.

Story by
Read More >>