കെഎസ്ആര്‍ടിസിക്ക് പുറമേ കെഎസ്ഇബിയിലും നിയമന നിരോധനം

Published On: 2018-07-02T08:45:00+05:30
കെഎസ്ആര്‍ടിസിക്ക് പുറമേ കെഎസ്ഇബിയിലും നിയമന നിരോധനം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് പുറമേ കെഎസ്ഇബിയിലും നിയമന നിരോധനം. പുതിയ നിയമന ശുപാര്‍ശകള്‍ നീട്ടിവെക്കാന്‍ വൈദ്യുത വകുപ്പ് പിഎസ്‌സിയോട് അഭ്യര്‍ത്ഥിച്ചു. ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ കുറയ്ക്കുകയാണ് കെഎസ്ഇബി.

നിലവില്‍ 33,041 ജീവനക്കാരാണ് കെഎസ്ഇബിക്കുള്ളത്. എന്നാല്‍ റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചത് 27,175 പേരെമാത്രമാണ്. സ്ഥാനക്കയറ്റം വഴി നികത്തേണ്ട 247 അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ ഒഴിവുകള്‍ മാസങ്ങളായി നികത്തിയിട്ടില്ല. 2016-17 സാമ്പത്തിക വര്‍ഷം വൈദ്യുത വകുപ്പിന്റെ നഷ്ടം 1494.63 കോടിരൂപയാണ്.

കഴിഞ്ഞ വര്‍ഷത്തെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. മുന്‍ വര്‍ഷത്തേതിന് സമാനമായ നഷ്ടമുണ്ടാകാനാണ് സാധ്യതയെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ശമ്പളം, പെന്‍ഷന്‍ എന്നീ ഇനത്തിലാണ് വകുപ്പിന് നഷ്ടം നേരിടേണ്ടിവരുന്നത്. കുടിശ്ശിക ഇനത്തില്‍ ലഭിക്കേണ്ട കോടിക്കണക്കിന് രൂപ ഇനിയും കെഎസ്ഇബിക്ക് നികത്താനാകാത്തതും നഷ്ടം കൂടാന്‍ കാരണമാകുന്നു.

Top Stories
Share it
Top