കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഓട്ടോയിലിടിച്ച് ഒരു മരണം; നാല് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: തിരുവണ്ണൂര്‍ കുറ്റിയില്‍പടി മാനാരി ജങ്ഷന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോയിലും സ്‌കൂട്ടറിലും ഇടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍...

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഓട്ടോയിലിടിച്ച് ഒരു മരണം; നാല് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: തിരുവണ്ണൂര്‍ കുറ്റിയില്‍പടി മാനാരി ജങ്ഷന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോയിലും സ്‌കൂട്ടറിലും ഇടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ മാനാരിപ്പാടം കോളശ്ശേരി പരേതനായ രാമചന്ദ്രന്റെ മകന്‍ ധനേഷ് (37) ആണ് മരിച്ചത്.

ഓട്ടോയിലുണ്ടായിരുന്ന മാനാരി സ്വദേശികളായ അനഘ നിവാസില്‍ രാജന്‍ (45), പന്തീരാങ്കാവ് ചിട്ടേത്ത് ഷൈജു (45) എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ രാജന്റെ നില ഗുരുതരമാണ്. ഇവരെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പെട്ട ബൈക്കിലുണ്ടായിരുന്ന ദമ്പതികള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ചൊവാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. പാലക്കാട് നിന്ന് തൊട്ടില്‍പ്പാലം ഭാഗത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസ്. ഓട്ടോറിക്ഷ പെട്ടെന്ന് 'യു' ടേണ്‍ എടുത്തതാണ് അപകടത്തിനിടയാക്കിയതെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഇതെത്തുടര്‍ന്ന് നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോയിലും പിന്നീട് സ്‌കൂട്ടറിലും ഇടിച്ചു.

Story by
Read More >>