കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് കോഴിക്കോട്ടും

കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് കോഴിക്കോട് ജില്ലയില്‍ പരീക്ഷണടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തുന്നു. ജൂണ്‍ 28 മുതല്‍ ജൂലൈ രണ്ട് വരെയാണ്...

കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് കോഴിക്കോട്ടും

കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് കോഴിക്കോട് ജില്ലയില്‍ പരീക്ഷണടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തുന്നു. ജൂണ്‍ 28 മുതല്‍ ജൂലൈ രണ്ട് വരെയാണ് സര്‍വ്വീസ് നടത്തുക. 28ന് രാവിലെ ഏഴിന് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഫല്‍ഗ് ഓഫ് ചെയ്യും. എ. പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

നിലവിലെ എസി ബസിന്റെ നിരക്കിലാണ് ഇലക്ട്രിക് ബസും സര്‍വ്വീസ് നടത്തുന്നത്. ആദ്യ അഞ്ച് കിലോ മീറ്ററിന് ഇരുപത് രൂപയാണ് ചാര്‍ജ്. തുടര്‍ന്ന് ഓരോ കിലോമീറ്ററിനും ഒന്നര രൂപവീതവും. 12 മീറ്റര്‍ നീളമുള്ള ബസിന് 35 സീറ്റുകളാണുള്ളത്. വീല്‍ചെയറുകളിലെ യാത്രക്കാര്‍ക്കും സൗകര്യപ്രദമായ രീതിയിലാണ് ബസിന്റെ രൂപകല്‍പന. ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമാണ് ബസിന്റെ മറ്റൊരു പ്രത്യേകത.

തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ പരീക്ഷണഓട്ടത്തിന് ശേഷമാണ് ഇലക്ട്രിക് ബസ് കോഴിക്കോട് എത്തുന്നത്. പരീക്ഷണ ഓട്ടം വിജയമായാല്‍ മാത്രമേ ബസ് കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നതിനെ കുറിച്ച് തീരുമാനമാവുകയുള്ളൂ. കെഎസ്ആര്‍ടിയിലെയ്ക്ക് ജനങ്ങളെ അടുപ്പിക്കാനാണ് പുതിയ ബസ് നിരത്തിലിറക്കുന്നതെന്നും എല്ലാ കേന്ദ്രങ്ങളിലും ഇലക്ട്രിക് ബസ് കാണാനും പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാനും സൗകര്യമുണ്ടാകുമെന്നും കെഎസ്ആര്‍ടിസി സോണല്‍ മാനേജര്‍ ജോഷി ജോണ്‍ പറഞ്ഞു.

കോഴിക്കോട് ഇലക്ട്രിക് ബസ് റൂട്ട്

7.15ന് കോഴിക്കോട്ടുനിന്ന് ആരംഭിച്ച് 7. 35ന് ബേപ്പൂരിലെത്തും. 7.40ന് ബേപ്പൂരില്‍ നിന്ന് പുറപ്പെടും. കോഴിക്കോട് മെഡിക്കല്‍ കോളേജ് വഴി 8.40ന് കുന്നമംഗലത്തെത്തും. 8.50ന് കുന്നമംഗലത്തുനിന്ന് പുറപ്പെട്ട് സിവില്‍ സ്റ്റേഷന്‍ വഴി 9.30ന് കോഴിക്കോട്ടെത്തും. 9.40ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 10.40ന് ബാലുശേരിയെത്തും. 10.50ന് ബാലുശേരിയില്‍ നിന്ന് പുറപ്പെട്ട് 11.50ന് കോഴിക്കോട്ടെത്തും. 12.10ന് കോഴിക്കോട്ടു നിന്ന് പുറപ്പെട്ട് 1.20ന് കൊയിലാണ്ടിയിലെത്തും. കൊയിലാണ്ടിയില്‍ നിന്ന് 1.40ന് പുറപ്പെട്ട് 2.40ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടു നിന്ന് വൈകുന്നേരം മൂന്നിന് പുറപ്പെട്ട് സിവില്‍സ്റ്റേഷന്‍ വഴി 3.40ന് കുന്നമംഗലത്തെത്തും. 3.50ന് പുറപ്പെട്ട് 4.30ന് കോഴിക്കോട്ട് തിരികെയെത്തും. 4.50ന് കോഴിക്കോട്ടു നിന്ന് പുറപ്പെട്ട് അഞ്ചിന് സിവില്‍സ്റ്റേഷനിലെത്തും. അവിടെ നിന്ന് വൈകുന്നേരം ആറിന് രാമനാട്ടുകരയെത്തും. 6.10ന് പുറപ്പെട്ട് മീഞ്ചന്ത വഴി 6.50ന് കോഴിക്കോട്ടെത്തും. വൈകുന്നേരം ഏഴിന് സിവില്‍ സ്റ്റേഷനിലെത്തും. തുടര്‍ന്ന് അടിവാരത്തെത്തും. അവിടെ നിന്ന് 8.45ന് കോഴിക്കോട്ടേക്ക് തിരക്കും. രാത്രി പത്തോടെ സര്‍വീസ് അവസാനിക്കും.

Read More >>