ഇലക്ട്രിക്ക് ബസുകള്‍ വാടകയ്‌ക്കെടുക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

Published On: 25 May 2018 10:45 AM GMT
ഇലക്ട്രിക്ക് ബസുകള്‍ വാടകയ്‌ക്കെടുക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: ദിനം പ്രതി പെട്രോളിയം ഉല്‍പനങ്ങള്‍ക്ക് വില വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തെ നേരിടാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ക്കു മുന്നില്‍ പുതിയൊരു വഴി തുറക്കുകയാണ് കെ.എസ്.ആര്‍.ടി.സി. ഇലക്ട്രിക്ക് ബസുകള്‍ നിരത്തിലിറക്കുക എന്നതാണ് പുതിയ ആശയം. തല്‍ക്കാലം വാങ്ങന്‍ കൈയ്യില്‍ പണമില്ലാത്തതിനാല്‍ വാടകയ്ക്ക് ബസ്സ് റൂട്ടിലിറക്കാനാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് ആലോചിക്കുന്നത്.

കിലോമീറ്റര്‍ നിരക്കില്‍ വാടക, വൈദ്യുതി, കണ്ടക്ടര്‍ എന്നിവ കെ.എസ്.ആര്‍.ടി.സി നല്‍കും.ബസിന്റെ മുതല്‍ മുടക്ക്, അറ്റകുറ്റ പണ്ണി, ഡ്രൈവര്‍ എന്നിവ കരാര്‍ എറ്റെടുക്കുന്ന കമ്പനിയുടെ ഉത്തരവാദിത്വം ആയിരിക്കുമെന്ന നിലയിക്കാണ് കരാര്‍. വിശദമായ പദ്ധതി രേഖയും ടെണ്ടറും തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പുനെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ട്രാന്‍സ്‌പോര്‍ട്ടിനോട് ആവശ്യപ്പെടും.

ഒന്നര കോടി വിലയുള്ള ഇലക്‌ട്രോണിക്‌സ് ബസുകള്‍ വാങ്ങന്‍ ഇപ്പോഴത്തെ സമ്പത്തിക നിലയില്‍ കെ.എസ്.ആര്‍.ടി.സിക്ക് സാധിക്കില്ല അതാണ് വാടകയ്ക്ക് എടുക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കാരണം. ഇപ്പോള്‍ തെലുങ്കാന,ഹിമാചല്‍ പ്രദേശ്,മുംബൈ എന്നിവിടങ്ങളില്‍ ഇലകട്രോണിക്ക് ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

Top Stories
Share it
Top