വിമാനം ഇറങ്ങിയാല്‍ ഇനി  കെഎസ്ആര്‍ടിസിയുടെ ഫ്ളൈ ബസ്സുകള്‍

തിരുവനന്തപുരം: കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ബന്ധപ്പെട്ട സിറ്റികളിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി. എസി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. ഫ്ളൈ...

വിമാനം ഇറങ്ങിയാല്‍ ഇനി  കെഎസ്ആര്‍ടിസിയുടെ ഫ്ളൈ ബസ്സുകള്‍

തിരുവനന്തപുരം: കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ബന്ധപ്പെട്ട സിറ്റികളിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി. എസി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. ഫ്ളൈ ബസ്' എന്ന പേരില്‍ ആരംഭിക്കുന്ന ഈ സര്‍വീസ് ആദ്യഘട്ടത്തില്‍ തന്നെ തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം ഉദ്ഘാടനം ഇന്ന് 4.30ന് തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളത്തില്‍ നടന്നു. കൃത്യസമയത്തുള്ള സര്‍വീസ് ഓപ്പറേഷന്‍ ഉറപ്പാക്കുന്ന ഫ്ളൈ ബസ് അത്യാധുനിക സൗകര്യം കൊണ്ടും യാത്രാചെലവ് കൊണ്ടും യാത്രക്കാര്‍ക്ക് പ്രിയങ്കരമാവുമെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ പ്രതീക്ഷ. എയര്‍പോര്‍ട്ടില്‍ നിന്നുള്ള അധിക സര്‍ച്ചാര്‍ജ് ഈടാക്കാതെ സാധാരണ എസി. ലോ ഫ്ളോര്‍ ബസുകളുടെ ചാര്‍ജുകള്‍ മാത്രമേ ഈടാക്കുകയുള്ളൂ.

അത്യാധുനിക ശീതീകരണ സംവിധാനത്തോടെ വ്യത്തിയും വെടിപ്പുമുള്ള ബസില്‍ യാത്രക്കാര്‍ക്ക് ഹൃദ്യമായ പരിചരണം ലഭിക്കും. ഒരു പരിധിവരെ ലഗേജുകള്‍ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യവും ഈ സര്‍വീസിനെ വേറിട്ടതാക്കുമെന്ന് കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയരക്ടര്‍ പറഞ്ഞു.ഫ്ളൈ ബസ് പുറപ്പെടുന്ന സമയങ്ങള്‍ എയര്‍പോര്‍ട്ടിലും സിറ്റി/സെന്‍ട്രല്‍ ബസ്സ്സ്റ്റാന്‍ഡുകളിലും പ്രദര്‍ശിപ്പിക്കുന്നതാണ്. ഡൊമസ്റ്റിക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലെല്ലാം അറൈവല്‍/ഡിപ്പാര്‍ച്ചര്‍ പോയിന്റുകള്‍ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യം 21 സീറ്റുകളുള്ള മിനി ബസ്സുകളാണ് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് അത് 42 സീറ്റുള്ള ബസ്സുകളാക്കി മാറ്റുകയായിരുന്നു.

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ഓരോ 45 മിനിറ്റ് ഇടവേളകളിലും 24 മണിക്കൂറും എഘഥ ബസുകള്‍ ലഭ്യമാണ്. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു മണിക്കൂര്‍ ഇടവേളകളിലും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും ഓരോ 30 മിനിറ്റ് ഇടവേളകളിലും ഫ്ളൈ ബസ്സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്ലൈബസ്സുകളുടെ മാത്രം മേല്‍നോട്ടത്തിനായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി. വി. രാജേന്ദ്രന്‍നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങള്‍ അനുസരിച്ച് ഭാവിയില്‍ ഫ്ളൈ ബസുകള്‍ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും എയര്‍പോര്‍ട്ടില്‍ നിന്നും നേരിട്ട് സര്‍വീസ് നടത്തുന്ന കാര്യവും കോര്‍പ്പറേഷന്‍ പരിഗണിക്കുന്നുണ്ട്. ഭാവിയില്‍ വിവിധ എയര്‍ലൈനുകളമായി സഹകരിച്ച് സിറ്റി ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും ലഗേജ് അടക്കം ചെക്ക് ഇന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും എം.ഡി അറിയിച്ചു.