കെഎസ്ആർടിസി കണ്ടക്ടർ നിയമനം മരവിപ്പിച്ചു: മന്ത്രി എ.കെ.ശശീന്ദ്രൻ

Published On: 2018-06-25T19:15:00+05:30
കെഎസ്ആർടിസി കണ്ടക്ടർ നിയമനം മരവിപ്പിച്ചു: മന്ത്രി എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം: പിഎസ്‌സി അഡൈ്വസ് മെമ്മോ അയച്ചവര്‍ക്കടക്കം വന്‍ തിരിച്ചടിയുമായി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നിയമനം മരവിപ്പിച്ചതായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. നിലവില്‍ പിഎസ്സി അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്കു നിയമനം നല്‍കാനാവില്ലെന്നും ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരികയാണെന്നും എസ്.ശര്‍മ എംഎല്‍എയുടെ ചോദ്യത്തിനു രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി പറയുന്നു.

അഡൈ്വസ് മെമോ ലഭിച്ച നാലായിരത്തി അഞ്ഞൂറിലധികം പേര്‍ക്കു തത്കാലം നിയമനം നല്‍കാനാകില്ല. സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നതു ശരാശരിയില്‍ അധികമാണു കെഎസ്ആര്‍ടിസിയിലെ കണ്ടക്ടര്‍മാരുടെ എണ്ണം എന്നാണ്. അതുകൊണ്ടു കണ്ടക്ടര്‍മാരുടെ എണ്ണം കുറച്ചുകൊണ്ടുവരാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ നിയമനം നടത്താനാകില്ലെന്നു മന്ത്രി അറിയിച്ചത്.

പിഎസ്‌സി അഡൈ്വസ് മെമ്മോ ലഭിച്ച് ജോലി പ്രതീക്ഷിച്ചിരിക്കുന്നവരുടെ പ്രതീക്ഷ തകര്‍ക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം. പ്രൈവറ്റ് ബസുകള്‍ക്ക് ഇനി പെര്‍മിറ്റ് നല്‍കാതെ കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ നിരത്തിലിറക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന വാര്‍ത്തകള്‍ വന്നതിനു തൊട്ടു പിന്നാലെയാണ് കണ്ടക്ടര്‍ നിയമനം മരവിപ്പുച്ചുകൊണ്ട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Top Stories
Share it
Top