പെരുന്നാള്‍ പ്രമാണിച്ച് ബംഗളൂരുവില്‍ നിന്ന് കെ എസ് ആര്‍ ടി സിയുടെ പ്രത്യേക സര്‍വീസ്

ബംഗളൂരു: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് കേരളത്തിലേക്ക് പോകുന്നവരുടെ തിരക്ക് കണക്കിലെടുത്ത് കേരള എസ് ആര്‍ ടി സി ബംഗളൂരുവില്‍ നിന്ന് കൂടുതല്‍ ബസ്സുകള്‍...

പെരുന്നാള്‍ പ്രമാണിച്ച് ബംഗളൂരുവില്‍ നിന്ന് കെ എസ് ആര്‍ ടി സിയുടെ പ്രത്യേക സര്‍വീസ്

ബംഗളൂരു: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് കേരളത്തിലേക്ക് പോകുന്നവരുടെ തിരക്ക് കണക്കിലെടുത്ത് കേരള എസ് ആര്‍ ടി സി ബംഗളൂരുവില്‍ നിന്ന് കൂടുതല്‍ ബസ്സുകള്‍ സർവീസ് നടത്തും. പതിവ് സര്‍വീസുകള്‍ക്ക് പുറമേ പത്ത് പ്രത്യേക സര്‍വീസുകളാണ് നടത്തുകയെന്ന് കെ എസ് ആര്‍ ടി സി ബംഗളൂരു കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ ബാബു പറഞ്ഞു.

കോഴിക്കോട്, എറണാകുളം, കണ്ണൂര്‍, തൃശ്ശൂര്‍, സുല്‍ത്താന്‍ ബത്തേരി, പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സര്‍വീസ്. ബസ്സുകളുടെ സമയക്രമം സൈറ്റുകളില്‍ ലഭ്യമാക്കിയതായും ബാബു പറഞ്ഞു. ജൂണ്‍ 17 വരെയാണ് കെ എസ് ആര്‍ ടി സിയുടെ പ്രത്യേക സര്‍വീസ്.

അതോടൊപ്പം, കര്‍ണാടക എസ് ആര്‍ ടി സിയും പെരുന്നാളിന് പ്രത്യേക സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മൂന്നാര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 16 ബസ്സുകളാണ് സർവീസ് നടത്തുക.

Story by
Read More >>