കെഎ​സ്ആ​ർടിസി ഇ​ന്നു​മു​ത​ൽ മൂ​ന്ന്​ മേ​ഖ​ല

തി​രു​വ​ന​ന്ത​പു​രം: കെഎ​സ്ആ​ർടിസി ഇ​ന്നു​മു​ത​ൽ മൂ​ന്ന്​ മേ​ഖ​ല. മുമ്പുണ്ടായിരുന്ന അഞ്ച് മേഖലകളെയാണ് ഇനി മുതൽ മൂന്നാക്കിയത്. ദക്ഷി​ണ​മേ​ഖ​ല...

കെഎ​സ്ആ​ർടിസി ഇ​ന്നു​മു​ത​ൽ മൂ​ന്ന്​ മേ​ഖ​ല

തി​രു​വ​ന​ന്ത​പു​രം: കെഎ​സ്ആ​ർടിസി ഇ​ന്നു​മു​ത​ൽ മൂ​ന്ന്​ മേ​ഖ​ല. മുമ്പുണ്ടായിരുന്ന അഞ്ച് മേഖലകളെയാണ് ഇനി മുതൽ മൂന്നാക്കിയത്. ദക്ഷി​ണ​മേ​ഖ​ല (തി​രു​വ​ന​ന്ത​പു​രം), മ​ധ്യ​മേ​ഖ​ല (എ​റ​ണാ​കു​ളം), വ​ട​ക്ക​ൻ​മേ​ഖ​ല (കോ​ഴി​ക്കോ​ട്) എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​ഭ​ജ​നം.

ബു​ധ​നാ​ഴ്​​ച രാ​വി​ലെ 11ന്​ ​ത​മ്പാ​നൂ​ർ ബ​സ്​ ടെ​ർ​മി​ന​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ വി​ഭ​ജ​ന​ത്തി​​​​ന്റെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും. മേ​ഖ​ല​ക​ളി​ൽ ജീ​വ​ന​ക്കാ​രെ സ്​​ഥ​ലം​മാ​റ്റാ​നു​ള്ള അ​ധി​കാ​ര​മ​ട​ക്കം ന​ൽ​കി​യാ​ണ്​ പു​നഃ​ക്ര​മീ​ക​ര​ണം.

മേ​ഖ​ലാ​ധി​കാ​രി​ക്ക്​ അ​ച്ച​ട​ക്ക​ന​ട​പ​ടി​ക്കും അ​ധി​കാ​രം ന​ൽ​കു​ന്നു​ണ്ട്. മൂന്നു മേഖലകളാകുന്നതോടെ ഉദ്യോഗസ്ഥ തലത്തിലും മാറ്റങ്ങളുണ്ടാകും. ഇതിന്റെ പട്ടിക പുറത്തിറങ്ങി. മേഖലാ ഓഫിസര്‍മാര്‍ക്കായിരിക്കും മേഖലകളുടെ ചുമതല. ജില്ലാ ആസ്ഥാനവും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ തസ്തികയും ഇനി ഉണ്ടാകില്ല.

Story by
Read More >>