- Tue Feb 19 2019 13:54:40 GMT+0530 (IST)
- E Paper
Download App

- Tue Feb 19 2019 13:54:40 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
കെഎസ്ആർടിസി ഇലക്ട്രിക് ബസ് 18 മുതൽ തലസ്ഥാനത്ത്
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ജൂൺ 18 മുതൽ ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ 15 ദിവസം തിരുവനന്തപുരം നഗരത്തിൽ മാത്രമാണ് സർവീസ്. 40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസിൽ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.
കർണാടക, ആന്ധ്ര, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് തലസ്ഥാനത്തും പരീക്ഷണ സർവീസ് നടത്തുക.
ഇതു വിജയിക്കുകയാണെങ്കിൽ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകൾ സർവീസിനിറക്കാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്. വില കൂടുതലായതിനാൽ നേരിട്ടു ബസ് വാങ്ങുന്നതിനു പകരം ഇലക്ട്രിക് ബസുകൾ വാടകയ്ക്കെടുത്ത് ഓടിക്കാൻ കെഎസ്ആർടിസി നേരത്തേ തീരുമാനിച്ചിരുന്നു. കിലോമീറ്റർ നിരക്കിൽ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആർടിസി നൽകും. ബസിന്റെ മുതൽമുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉൾപ്പെടെയുള്ളവ കരാർ ഏറ്റെടുക്കുന്ന കമ്പനിയാണു വഹിക്കേണ്ടത്.
അന്തരീക്ഷ മലിനീകരണം ഇല്ലാ എന്നതാണ് ഇലക്ട്രിക് ബസുകളുടെ പ്രധാന ഗുണമേന്മ. ഡീസല്‍ ബസുകളെ അപേക്ഷിച്ച് കിലോമീറ്ററിന് നാലുരൂപ മാത്രമാണ് ഇലക്ട്രിക് ബസിന് ചെലവ്. ശബ്ദം കുറവാണ്. മൂന്നൂ മണിക്കൂര്‍ കൊണ്ട് 50 ശതമാനം ചാര്‍ജ് ചെയ്യാം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 250 മുതല്‍ 300 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ബസിന് സോളാര്‍ സംവിധാനവുമുണ്ട്.
