പരിയാരത്തേക്ക് കെ എസ് യു മാര്‍ച്ച്; സംഘര്‍ഷം, ലാത്തിചാര്‍ജ്

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പരിയാരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥകളില്‍ നിന്നും സ്വാശ്രയ...

പരിയാരത്തേക്ക് കെ എസ് യു മാര്‍ച്ച്; സംഘര്‍ഷം, ലാത്തിചാര്‍ജ്

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പരിയാരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥകളില്‍ നിന്നും സ്വാശ്രയ ഫീസ് ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.

പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തിവീശി. കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പോലീസ് ബാരിക്കേട് കെട്ടി മാര്‍ച്ച് തടഞ്ഞിരുന്നു. ബാരിക്കേട് തകര്‍ത്ത് മാര്‍ച്ച് മെഡിക്കല്‍ കോളേജിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് ലാത്തി വീശിയത്. എന്നാല്‍ സമാധാനമായി നടന്ന മാര്‍ച്ചിന് നേരെ പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നന്ന് കെ. എസ്.യു നേതാക്കള്‍ ആരോപിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിിത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഉടനെയാണ് സംഘര്‍ഷം ആരംഭിച്ചത്.

Read More >>