കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്

Published On: 2018-07-03T14:30:00+05:30
കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തി ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്ക്. ജെസ്‌നയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കുക, പരിയാരത്തെ സ്വാശ്രയകൊള്ള അവസാനിപ്പിക്കുക, കലാലയങ്ങളിലെ കൊലപാതത്തിന് അറുതി വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.എസ്.യു സെക്രട്ടറിയേറ്റ് മാര്‍ച്ച് നടന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമാണ് സംഘര്‍ഷത്തിന് തുടക്കമായത്. പൊലീസിന് നേര്‍ക്ക് കല്ലേറുണ്ടായതോടെ ലാത്ത് ചാര്‍ജ്ജ് തുടങ്ങി. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

Top Stories
Share it
Top