കുമ്മനത്തിന് കേരളത്തില്‍ പിടിച്ചു നില്‍ക്കാനാവില്ല; ഗവര്‍ണര്‍ പദവി ആദരമെന്ന് വെള്ളാപ്പള്ളി നടേശന്‍

Published On: 2018-05-26T16:45:00+05:30
കുമ്മനത്തിന് കേരളത്തില്‍ പിടിച്ചു നില്‍ക്കാനാവില്ല; ഗവര്‍ണര്‍ പദവി ആദരമെന്ന് വെള്ളാപ്പള്ളി നടേശന്‍

ചെങ്ങന്നൂര്‍: കുമ്മനം രാജശേഖരനെ പോലെയുള്ള നിഷ്‌കളങ്കന കേരള രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കുമ്മനത്തിന്റെ ഗവര്‍ണര്‍ പദവി കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വലിയ അംഗീകാരമാണെന്നും ബിജെപിയിലെ ഗ്രൂപ്പുകളെ ഒന്നിച്ചു നിര്‍ത്താന്‍ കുമ്മനത്തിന് സാധിച്ചില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഇത്തവണ ചെങ്ങന്നൂരില്‍ പ്രത്യേകിച്ചൊരു തരംഗവുമില്ലെന്നും ആര് ജയിക്കുമെന്നത് പറാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാണി യു.ഡി.എഫിലേക്ക് തന്നെ പോകുമെന്ന് എല്‍ ഡി എഫിന് തിരിച്ചറിയാന്‍ ആവാതെ പോയെന്നും അദ്ദേഹം പറഞ്ഞു.


Top Stories
Share it
Top