ഹര്‍ത്താലിലെ സംഘര്‍ഷം: കേസ് എന്‍.ഐ.എയ്ക്ക് കൈമാറണമെന്ന് കുമ്മനം രാജശേഖരന്‍

കോഴിക്കോട് :കഠ്വയിലെ എട്ടു വയസുകാരിയെ കൂട്ടബലാത്സംഗത്തിനരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സമൂഹിക മാദ്ധ്യമങ്ങളുടെ ആഹ്വാന പ്രകാരം നടന്ന...

ഹര്‍ത്താലിലെ സംഘര്‍ഷം: കേസ് എന്‍.ഐ.എയ്ക്ക് കൈമാറണമെന്ന് കുമ്മനം രാജശേഖരന്‍

കോഴിക്കോട് :കഠ്വയിലെ എട്ടു വയസുകാരിയെ കൂട്ടബലാത്സംഗത്തിനരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സമൂഹിക മാദ്ധ്യമങ്ങളുടെ ആഹ്വാന പ്രകാരം നടന്ന ഹര്‍ത്താലില്‍ അക്രമം അഴിച്ചു വിട്ടത് ദേശദ്രോഹ ശക്തികളെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പൊലീസും സര്‍ക്കാറും കയ്യുംകെട്ടി നോക്കി നിന്നതിനാലാണ് അക്രമം വ്യാപിക്കാന്‍ കാരണമായതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
അക്രമം നടത്തിയത് തീവ്രവാദികളാണെന്നും ഇവര്‍ക്കെതിരെ ദേശിയ സുരക്ഷാ നിയമ പ്രകാരം കേസെടുത്ത് എന്‍.ഐ.എയ്ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വലിയ ആസൂത്രണത്തോടെ കലാപം നടത്താനുള്ള ശ്രമം തടയാന്‍ ശ്രമിക്കാത്ത ആഭ്യന്തര വകുപ്പ് വന്‍ പരാജയമാണ്. ബിജെപിയെ നേരിടാന്‍ തീവ്രവാദികളെ ഇരു മുന്നണികളും പ്രോത്സാഹിപ്പിച്ചതിന്റെ ഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. അക്രമത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഇന്ന കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ തിരൂര്‍, താനൂര്‍ മേഖലകളില്‍ അക്രമത്തിനിരയായ വീടുകളും കടകളും സന്ദര്‍ശിച്ചിരുന്നു.

Read More >>