കുറുവ ദ്വീപില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം; എംഎല്‍എ നിരാഹാരം ആരംഭിച്ചു

Published On: 2018-05-08T15:45:00+05:30
കുറുവ ദ്വീപില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം; എംഎല്‍എ നിരാഹാരം ആരംഭിച്ചു

മാനന്തവാടി: പ്രമുഖ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വനം വകുപ്പ് നടപടിക്കെതിരെ മാനന്തവാടി എംഎല്‍എ നിരാഹാരം ആരംഭിച്ചു. ഒ. ആര്‍ കേളു എംഎല്‍എയാണ് സത്യാഗ്രഹം ആരംഭിച്ചത്.

ദിനേന 3000 പേരോളം എത്തുന്ന ദ്വീപില്‍ സന്ദര്‍ശകരുടെ എണ്ണം പരമാവധി 400 ആക്കി ചുരുക്കിയതിനെതിരെയാണ് സത്യാഗ്രഹം. പ്രകടനത്തോടെ എത്തിയാണ് സമരം ആരംഭിച്ചത്. പ്രകടനം സിപിഐഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.

വനംവകുപ്പിന്റെ നടപടിയെ സിപിഐഎയും ശാസ്ത്ര സാഹിത്യ പരിഷത്തും പിന്തുണക്കുന്നു. സഞ്ചാരികളുടെ ഒഴുക്ക് കുറുവ ദ്വീപ് പരിസരത്തെ പ്രകൃതിയെ ബാധിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി.

Top Stories
Share it
Top