ഫാ.തോമസ് പീലിയാനിക്കൽ റിമാൻഡിൽ ; അഡ്വ. റോജോ ജോസഫ് ഒളിവില്‍ 

ആലപ്പുഴ: കാർഷകരുടെ വ്യാജ ഒപ്പിട്ട് വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ ഫാ. തോമസ് പീലിയാനിക്കലിനെ റിമാന്‍ഡ് ചെയ്തു. രാമങ്കരി ജുഡീഷ്യല്‍...

 ഫാ.തോമസ് പീലിയാനിക്കൽ റിമാൻഡിൽ ; അഡ്വ. റോജോ ജോസഫ് ഒളിവില്‍ 

ആലപ്പുഴ: കാർഷകരുടെ വ്യാജ ഒപ്പിട്ട് വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ ഫാ. തോമസ് പീലിയാനിക്കലിനെ റിമാന്‍ഡ് ചെയ്തു. രാമങ്കരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജൂലൈ നാലു വരെ റിമാന്‍ഡ് ചെയ്തത്. ഇന്നലെയാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ തോമസ് പീലിയാനിക്കലിനെ അറസ്റ്റു ചെയ്തത്.

ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട് പലതവണ മൊഴിയെടുക്കാന്‍ വിളിപ്പിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഫാ. പീലിയാനിക്കല്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് കുട്ടനാട് വികസന സമിതി ഓഫിസില്‍ നിന്നു കസ്റ്റഡിയിലെടുത്തത്.

കുട്ടനാട്ടിലെ പലരുടെയും പേരില്‍ വിവിധ സ്വാശ്രയ സംഘങ്ങളുണ്ടാക്കി വ്യാജ രേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍ നിന്ന് കാര്‍ഷിക വായ്പ എടുത്താണ് തട്ടിപ്പ് നടത്തിയത്. കര്‍ഷകരുടെ പേരില്‍ വ്യാജ ഒപ്പിട്ടാണ് പണംതട്ടിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കാവാലം സ്വദേശി കെ.സി ഷാജി നല്‍കിയ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും എന്‍.സി.പി നേതാവുമായ അഡ്വ. റോജോ ജോസഫ് ഒളിവിലാണ്.

റോജോ ജോസഫിന്റെ ഭാര്യയും കേസില്‍ പ്രതിയാണ്. കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയായ ത്രേസ്യാമ്മ, ജോസഫ് എന്നിവരും കേസില്‍ പ്രതികളാണ്. ആകെ 12 കേസുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read More >>