കൂട്ടായിയില്‍ വീടിന് തീ കൊടുത്തു; വിദ്യാര്‍ത്ഥിനിക്ക് പൊള്ളലേറ്റു

തിരൂര്‍: രാഷ്ട്രീയ സംഘര്‍ഷ മേഖലയായ കൂട്ടായി അരയന്‍ കടപ്പുറത്ത് വീടിനകത്തേക്ക് മണ്ണെണ്ണയൊഴിച്ച് തീ കൊടുത്തതിനെ തുടര്‍ന്ന് മുറിയില്‍...

കൂട്ടായിയില്‍ വീടിന് തീ കൊടുത്തു; വിദ്യാര്‍ത്ഥിനിക്ക് പൊള്ളലേറ്റു

തിരൂര്‍: രാഷ്ട്രീയ സംഘര്‍ഷ മേഖലയായ കൂട്ടായി അരയന്‍ കടപ്പുറത്ത് വീടിനകത്തേക്ക് മണ്ണെണ്ണയൊഴിച്ച് തീ കൊടുത്തതിനെ തുടര്‍ന്ന് മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പൊള്ളലേറ്റു. സിപിഎം പ്രവര്‍ത്തകന്‍ അരയന്‍ കടപ്പുറം കുറിയന്റെ പുരക്കല്‍ പുരക്കല്‍ സൈനുദ്ദീന്റെ വീട്ടിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സൈനുദ്ധീന്റെ മകള്‍ നിസല്‍ജ(16)യെ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിയിലുണ്ടായിരുന്ന സൈനുദ്ധീന്റെ മാതാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. തുറന്ന് കിടന്നിരുന്ന ജനലിലൂടെ മുറിക്കകത്തേക്ക് മണ്ണെണ്ണ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നുവെന്ന് സൈനുദ്ധീന്‍ പറഞ്ഞു. നിസല്‍ജ താഴെ കിടക്കാന്‍ വിരിച്ചിരുന്ന പായയില്‍ പടര്‍ന്ന തീ ദേഹത്തേക്കും ആളിപ്പിടിക്കുകയായിരുന്നു. 50ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. വയോധികയായ വല്യുമ്മക്ക് കൂട്ട് കിടന്നതായിരുന്നു നിസല്‍ജ. കട്ടിലില്‍ ആയിരുന്നതിനാലാണ് വല്ല്യൂമ്മ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. വീടിന് പരിസരത്ത് നിന്ന് മൂന്ന് പേര്‍ ഓടിരക്ഷപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്.

സി.പി.എം-ലീഗ് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായിരുന്ന മേഖലയില്‍ സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമായി നടന്ന് വരുന്നതിനിടെയാണ് സംഭവം. സി.പി.എം അനുഭാവിയും സമാധാന സമിതി അംഗവുമാണ് സിദ്ധീക്ക്. കഴിഞ്ഞ മേയിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തില്‍ സിദ്ധീക്കി ന്റെ വീടിന് നേരെ രൂക്ഷമായ ആക്രമണമുണ്ടായിരുന്നു.

വീട്ടുസാമഗ്രികള്‍ തകര്‍ക്കുകയും ഭക്ഷണമുള്‍പ്പടെ നശിപ്പിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷം വിതച്ച നടുക്കത്തില്‍ നിന്ന് കുടുംബം മോചിതരായി വരുന്നതിനിടെയാണ് പുതിയ സംഭവം. ആക്രമണത്തിന് രാഷ്ട്രീയ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സനില്‍ജ അപകടനില തരം ചെയ്തിട്ടുണ്ട്. തിരൂര്‍ ജില്ല ആശുപത്രിയില്‍ നിന്നാണ് ഇവരെ പെരിന്തില്‍മണ്ണയിലേക്ക് കൊണ്ടുപോയത്.

Story by
Read More >>