കാണാതായ വിദേശവനിതയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് മുന്‍മ്പ് ആയുര്‍വേദ ചികിത്സാലയത്തില്‍ നിന്ന് കാണാതായ വിദേശവനിതയുടേതെന്ന് സംശയിക്കുന്ന മൃതദേഹം തിരുവല്ലത്ത് കണ്ടെത്തി....

കാണാതായ വിദേശവനിതയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് മുന്‍മ്പ് ആയുര്‍വേദ ചികിത്സാലയത്തില്‍ നിന്ന് കാണാതായ വിദേശവനിതയുടേതെന്ന് സംശയിക്കുന്ന മൃതദേഹം തിരുവല്ലത്ത് കണ്ടെത്തി. തിരുവല്ലം വാഴമുട്ടം പുനംതുരുത്തിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് അഴുകി ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ മാസം 14 നാണ് ലാത്വിനിയന്‍ ലിഗയെ പോത്തന്‍കോട്ടെ ചികിത്സക്കിടെ കാണാതാവുന്നത്.വിഷാദരോഗത്തിനുള്ള ചികിത്സയിലായിരുന്നു ലിഗ . മൃതശരീരം കണ്ടെത്തിയ സ്ഥലം പോലീസും ഫോറന്‍സിക്ക് ഉദ്യോഗസ്ഥരും വന്ന് പരിശോദിച്ചു. ലിഗയുടെ സഹോദരിയും സുഹൃത്തും മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും വിശദമായ പരിശോദനയ്ക്ക് ശേഷം മാത്രമേ മൃതദേഹം കാണാതായ യുവതിയുടെതെന്ന് സ്ഥിതീകരിക്കാനാവുയെന്ന് അധികൃതര്‍ പറഞ്ഞു .പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

Story by
Read More >>