ലാസ്റ്റ് ഗ്രേഡ് കാലാവധി നാളെ തീരും; ഇതുവരെ നിയമനം നടത്തിയത് 20 ശതമാനം പേര്‍ക്ക് മാത്രം

Published On: 2018-06-27T09:45:00+05:30
ലാസ്റ്റ് ഗ്രേഡ് കാലാവധി നാളെ തീരും; ഇതുവരെ നിയമനം നടത്തിയത് 20 ശതമാനം പേര്‍ക്ക് മാത്രം

തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് നിയമന കാലാവധി വ്യാഴാഴ്ച പൂര്‍ത്തിയാകാനിരിക്കെ ഇതുവരെ പി എസ് സി നിയമനം നടത്തിയത് 20 ശതമാനം പേരെ മാത്രം.
14 ജില്ലകളില്‍ നിന്നായി 52000ല്‍ അധികം പേര്‍ ഇടം പിടിച്ച റാങ്ക് പട്ടികയില്‍ ഇതുവരെ നിയമനം നടന്നിരിക്കുന്നത് 10440 പേര്‍ക്ക് മാത്രം.

പി എസ് സി അറിയിപ്പുകള്‍ പ്രകാരം ബിരുദ ധാരികള്‍ക്ക് അടുത്ത പരീക്ഷ മുതല്‍ ലാസ്റ്റ് ഗ്രേഡ് എഴുതാന്‍ അയോഗ്യരാണെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പി എസ് സി നിയമനനിരോധനം ഏര്‍പ്പെടുത്തിയതും വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായിരുന്നു. ഇതുമൂലം പ്രായ പരിധി കഴിഞ്ഞവര്‍ക്ക് മറ്റു പ്രതീക്ഷകള്‍ ഇല്ലാത്ത അവസ്ഥയില്‍ റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാണ് ആവശ്യം.

2015ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഉള്ള നിയമനം താമസിച്ചിരുന്നു.നിലവില്‍ തിരുവനന്തപുരത്താണ് അധിക നിയമനം നടന്നിട്ടുള്ളത്. ഇതുവരെ 1468 പേരെയാണ് നിയമിച്ചിരിക്കുന്നത്.

Top Stories
Share it
Top