വിദേശവനിതയുട കൊലപാതകം: അന്വേഷണം തെറ്റായ ദിശയിലെന്ന് സുഹൃത്ത്

Published On: 23 Jun 2018 8:45 AM GMT
വിദേശവനിതയുട കൊലപാതകം: അന്വേഷണം തെറ്റായ ദിശയിലെന്ന് സുഹൃത്ത്

തിരുവനന്തപുരം: കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസിന്റെ അന്വഷണം തെറ്റായ ദിശയിലാണെന്നും കേസ് എത്രയും പെട്ടെന്ന് ഒതുക്കിതീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും യുവതിയുടെ സുഹൃത്ത്. ലാത്വിയന്‍ പൗരനായ ആഡൂ ജോര്‍ദനാണ് തിരുവനന്തപുരത്ത് പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പോലീസിനെതിരെ സംശയം ആരോപിച്ചത്.

വിദേശവനിതയുടെ മൃതദേഹം മറവു ചെയ്യാന്‍ സര്‍ക്കം തിടുക്കം കൂട്ടിയെന്നും സംസ്‌കാര ചടങ്ങുകള്‍ സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തുവെന്നും ആന്‍്ഡ്രൂ പറഞ്ഞു. കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉന്നിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. യാതൊരുവിധ പ്രതികരണവും ലഭിക്കാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു. ഹര്‍ജിയില്‍ സര്‍ക്കാരിനും സിബിഐക്കും നോട്ടീസ് അയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത് ഡി വൈ എസ് പിയും ഐ ജിയും നേരിട്ടെത്തിയത് സംശയം ജനിപ്പിച്ചു. അതുകൊണ്ടാണ് കേസ് സി ബി ഐ അന്വഷിക്കണമെന്ന് ആവശ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊക്കെ അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണ്. പോലീസ് ഒരുകാര്യവും തങ്ങളുമായി പങ്കുവെക്കാന്‍ തയ്യാറായില്ലെന്നും ആന്‍ഡ്രൂസ് ആരോപിക്കുന്നു. തങ്ങളെ സഹായിക്കാന്‍ ശ്രമിച്ചവരെ അപമാനിക്കാന്‍ ശ്രമമുണ്ടായി. കേസന്വേഷണം നടത്തുന്ന സംഘത്തിന് മേല്‍ പുറത്തുനിന്നുള്ള സമ്മര്‍ദ്ദമുണ്ടെന്ന് വിശ്വസിക്കുന്നു. ആരുമായും പ്രശ്നങ്ങള്‍ വേണ്ടാ എന്നു വച്ചാണ് സഹോദരി തിരിച്ചു പോയതെന്നും ആന്‍ഡ്രൂസ് പറയുന്നു.

Top Stories
Share it
Top