വിദേശ യുവതിയുടെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കും

തിരുവനന്തപുരം: കോവളത്തു നിന്നും കാണാതായ വിദേശ യുവതി ലിഗയെ കൊലപ്പെടുത്തിയതാണെന്ന പരാതിയുമായി സഹോദരി ഇലീസ്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനു...

വിദേശ യുവതിയുടെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കും

തിരുവനന്തപുരം: കോവളത്തു നിന്നും കാണാതായ വിദേശ യുവതി ലിഗയെ കൊലപ്പെടുത്തിയതാണെന്ന പരാതിയുമായി സഹോദരി ഇലീസ്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കുമെന്നും ഇലീസ് പറഞ്ഞു. അതേസമയം അന്വേഷണം തുടരുന്ന കേസില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സംഭവം ആത്മഹത്യയാണോ,കൊലപാതകമാണോയെന്ന് പറയാനാകൂവെന്നും രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് പോലീസ് പ്രതികരിച്ചു.

മാര്‍ച്ച് 14നാണ് വിഷാദരോഗബാധിതയായ ലിഗ(33)യെ ആയുര്‍വേദ ചികില്‍സക്കിടെ പോത്തന്‍കോട് നിന്ന് കാണാതാവുന്നത്. കഴിഞ്ഞ ദിവസമാണ് തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടല്‍ക്കാട്ടിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്നു നടന്ന ഫൊറിന്‍സിക് പരിശോധനയിലാണ് മൃതദേഹം ലിഗയുടേതാണെന്നു സ്ഥിരീകരിക്കുന്നത്.

ലിഗയുടെ മൃതദേഹം സ്വദേശമായ ലിത്വേനിയയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാരിനു വേണ്ടി സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ ലിഗയുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു.അടിയന്തര സഹായമായി അഞ്ചു ലക്ഷം രൂപ അനുവദിച്ചതായും ലിഗയുടെ സഹോദരി ഇലീസിനു തുക കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.നാട്ടിലേക്കു മൃതദേഹം കൊണ്ടു പോകുന്നതിനുള്ള നിയമ തടസങ്ങള്‍ മാറ്റാന്‍ സര്‍ക്കാരും ടൂറിസം വകുപ്പും മുന്‍കൈ എടുക്കും. മൃതദേഹം നാട്ടില്‍ കൊണ്ടു പോകാനുള്ള ചെലവ്, ലിഗയുടെ ബന്ധുക്കളുടെ യാത്ര ചെലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More >>