ലാവ്‌ലിന്‍ കേസ്: ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കുറ്റവിമുക്തനാക്കിയ എസ്എന്‍സി ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീല്‍...

ലാവ്‌ലിന്‍ കേസ്: ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കുറ്റവിമുക്തനാക്കിയ എസ്എന്‍സി ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥനായ
കസ്തൂരിരംഗ അയ്യര്‍, കെജി രാജശേഖരന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളും കോടതിയുടെ പരിഗണയ്ക്ക് എത്തും.

ജസ്റ്റിസ്സുമാരായ ശാന്തന ഗൗഡര്‍, എന്‍വി രമണ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിണഗിക്കുന്നത്. ജസ്റ്റിസ്സുമാരായ എന്‍വി രമണ, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിണഗിക്കുന്നത്. ജസ്റ്റിസ്സുമാരായ എന്‍വി രമണ, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ആദ്യം കേസ് പരിഗണിച്ചിരുന്നത്.

പ്രതിപട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, കെ മോഹന ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവര്‍ ലാവലിന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നാണ് അപ്പീലില്‍ സിബിഐ വാദം. എല്ലാ അപ്പീലുകളിലും സുപ്രിം കോടതി നോട്ടീസ് അയച്ചുവെങ്കിലും ഇതുവരെ ആരും മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടില്ല.

Read More >>