എല്‍ഡിഎഫ് യോഗം ഇന്ന്; മുന്നണി വിപുലീകരണം മുഖ്യ അജണ്ട

Published On: 2018-07-26T09:30:00+05:30
എല്‍ഡിഎഫ് യോഗം ഇന്ന്; മുന്നണി വിപുലീകരണം മുഖ്യ അജണ്ട

തിരുവനന്തപുരം: നിര്‍ണായക എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ചേരും. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള ഇടതുമുന്നണി വിപുലീകരണ ചര്‍ച്ചകളാണ് പ്രധാന അജണ്ട. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും രാവിലെ ചേരുന്നുണ്ട്.

മുന്നണി പ്രവേശനം കാത്ത് നില്‍ക്കുന്ന പത്തിലധികം പാര്‍ട്ടികളില്‍ ആരെയൊക്കെയാകും നേതൃത്വം പരിഗണിക്കുക എന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നതിനിടെയാണ് ഇടതുമുന്നണിയോഗം നടക്കുന്നത്.

വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് പാര്‍ട്ടി, ഐഎന്‍എല്‍ എന്നിവര്‍ക്കാകും ആദ്യ പരിഗണനയെന്നാണ് സൂചന. ഐഎന്‍എല്‍ കാല്‍നൂറ്റാണ്ടായി മുന്നണിക്കൊപ്പം സഹകരിക്കുന്നവരാണ്. വീരേന്ദ്രകുമാര്‍ ഇടക്കാലത്ത് മുന്നണി വിട്ടുവെങ്കിലും നേരത്തേ കൂടെയുണ്ടായിരുന്നവരെന്നത് അവര്‍ക്ക് തുണയാകും. ജനാധിപത്യ കേരളകോണ്‍ഗ്രസ്, ബാലകൃഷ്ണ പിള്ള വിഭാഗം, കോവൂര്‍ കുഞ്ഞുമോന്റെ ആര്‍എസ്പി ലെനിനിസ്റ്റ് എന്നിവര്‍ ആവശ്യം ഉന്നയിച്ച് നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്.

Top Stories
Share it
Top