പാലക്കാട് നഗരസഭ; സിപിഎം പിന്തുണച്ചെങ്കിലും കോണ്‍ഗ്രസ്സിന്റെ അവിശ്വാസപ്രമേയം പാസ്സായില്ല

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപിക്കെതിരായി യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണച്ചെങ്കിലും പ്രമേയം പാസ്സായില്ല. സിപിഎം...

പാലക്കാട് നഗരസഭ; സിപിഎം പിന്തുണച്ചെങ്കിലും കോണ്‍ഗ്രസ്സിന്റെ അവിശ്വാസപ്രമേയം പാസ്സായില്ല

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപിക്കെതിരായി യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണച്ചെങ്കിലും പ്രമേയം പാസ്സായില്ല. സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായതാണ് പ്രമേയം പാസ്സാവാതിരിക്കാന്‍ കാരണം. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനെതിരായ അവിശ്വാസ പ്രമേയമാണ് പരാജയപ്പെട്ടത്.

ബിജെപിക്കെതിരായ വിഷയങ്ങളില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിച്ച് മുന്നോട്ടു പോകാമെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്ന നിലപാടാണ് സിപിഎം ആദ്യം കൈക്കൊണ്ടത്. പിന്നീട് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിജെപിയുടെ മൂന്ന് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ക്കെതിരേയാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ശ്രമിച്ചത്.

Read More >>