രാജ്യ സഭാ സീറ്റ്: മലപ്പുറം ഡി.സി.സി ഓഫീസിലെ കൊടിമരത്തിൽ ലീ​ഗ് പതാക

Published On: 2018-06-08 04:45:00.0
രാജ്യ സഭാ സീറ്റ്: മലപ്പുറം ഡി.സി.സി ഓഫീസിലെ കൊടിമരത്തിൽ ലീ​ഗ് പതാക

മലപ്പുറം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതിനെ തുടർന്ന് കോണ്‍ഗ്രസിൽ കലാപം രൂക്ഷമാകുന്നതിനിടെ മലപ്പുറം ഡി.സി.സി ഓഫീസില്‍ ലീഗ് പതാക ഉയർത്തി. ഒാഫീസിന് മുന്നിലെ കൊടിമരത്തിൽ കോണ്‍ഗ്രസ് പതാകക്ക് മുകളിലായിട്ടാണ് വ്യാഴാഴ്ച രാത്രി കൊടി ഉയർത്തിയത്. എന്നാൽ ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.

മാണിയുടെ മുന്നണി പ്രവേശനത്തിനും രാജ്യസഭാ സീറ്റ് നല്‍കുന്നതിനും പിന്നിൽ പ്രവര്‍ത്തിച്ചത് ലീഗ് എം.പിയും മുതിര്‍ന്ന നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കൊടിമരത്തില്‍ ലീഗ് പതാക ഉയര്‍ത്തിയതെന്നാണ് കരുതുന്നത്. സംഭവം വാർത്തയായതോടെ രാവിലെ നേതാക്കളെത്തി പതാക അഴിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കുമെന്ന് ഡി.സി.സി വൃത്തങ്ങള്‍ അറിയിച്ചു.

Top Stories
Share it
Top