നാദാപുരത്ത് ലീഗ് ഓഫീസിന് നേരെ ബോംബേറ്

നാദാപുരം: നാദാപുരം തെരുവന്‍ പറമ്പില്‍ ലീഗ് ഓഫീസിനു നേരെ ബോംബോറ്. തിങ്കളാഴ്ച രാത്രി 11മണിയോടെയാണ് സംഭവം. ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി ഓഫീസിന്...

നാദാപുരത്ത് ലീഗ് ഓഫീസിന് നേരെ ബോംബേറ്

നാദാപുരം: നാദാപുരം തെരുവന്‍ പറമ്പില്‍ ലീഗ് ഓഫീസിനു നേരെ ബോംബോറ്. തിങ്കളാഴ്ച രാത്രി 11മണിയോടെയാണ് സംഭവം. ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി ഓഫീസിന് നേരെയാണ് ബോംബേറുണ്ടായത്. ഉഗ്രസ്‌ഫോടനശേഷിയുള്ള ബോംബേറില്‍ ഓഫീസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു.

ലീഗ് നേതാക്കളായ എന്‍.കെ. മൂസ, വി.വി. മുഹമ്മദലി തുടങ്ങിയവരും നാദാപുരം പൊലീസും സ്ഥലത്തെത്തി. നാദാപുരം സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് ഓഫിസിനടുത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Story by
Read More >>