ലീല മേനോന്റെ പുസ്തക ശേഖരം എറണാകുളം പ്രസ് ക്ലബിന്

Published On: 2018-06-27T21:45:00+05:30
ലീല മേനോന്റെ പുസ്തക ശേഖരം എറണാകുളം പ്രസ് ക്ലബിന്

ലീല മേനോന്റെ പുസ്തക ശേഖരം സുഹൃത്ത് വത്സകുമാറിൽ നിന്ന് എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ഡി ദിലീപ് ഏറ്റുവാങ്ങുന്നു.

കൊച്ചി: പ്രശസ്ത മാധ്യമപ്രര്‍ത്തകയും കോളമിസ്റ്റുമായിരുന്ന അന്തരിച്ച ലീലാ മേനോന്റെ ജീവിത കാല സമ്പാദ്യമായ പുസ്തക ശേഖരം എറണാകുളം പ്രസ‌്ക്ലബ്ബിൽ പുതു തലമുറയ‌്ക്ക‌് വഴികാട്ടും. മരണശേഷം വീട്ടിലെ ലൈബ്രറിയിലെ പുസ‌്തകങ്ങളും അവാര്‍ഡുകളും എറണാകുളം പ്രസ് ക്ലബിന് കൈമാറണമെന്നത് ലീല മേനോന്റെ ആഗ്രഹമായിരുന്നു. സുഹൃത്തായ എ എസ‌് വത്സകുമാറിന‌് എഴുതിവെച്ച വിൽപത്രത്തിലും ഇത‌് വ്യക്തമാക്കിയിട്ടുണ്ട‌്. ബുധനാഴ്ച്ച രാവിലെ കടവന്ത്ര കലിഗ അപ്പാർട്ട‌് മെന്റിലെ ലീലാ മേനോന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പ്രസ‌്ക്ലബ്ബ‌് പ്രസിഡന്റ‌് ഡി ദിലീപ‌് വത്സകുമാറിൽ നിന്ന‌് പുസ‌്തകങ്ങൾ ഏറ്റുവാങ്ങി.

ഔദ്യോഗിക ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍ ശേഖരിച്ച എണ്ണൂറിലധികം വരുന്ന പുസ്തകങ്ങളാണ് ശേഖരത്തിലുള്ളത്. അന്‍പത്-അറുപത് കാലഘട്ടങ്ങളില്‍ പ്രസിദ്ധീകരിച്ചവയും ഇന്ന് വിപണിയിലില്ലാത്തവയുമായ അപൂര്‍വ്വം പുസ്തകങ്ങളും വിദേശത്തുനിന്നു വരുത്തിച്ചവയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്ന അക്കാദമിക് തലത്തിലുള്ള പുസ്തകങ്ങളുമുണ്ട്. കൂടാതെ വിവിധ കാലഘ്ട്ടങ്ങളിൽ ലീലാ മേനോൻ ഇന്ത്യൻ എക‌്സ‌്പ്രസി പത്രത്തിലടക്കം പ്രസിദ്ധീരിച്ച നൂറുകണക്കിന‌് വാർത്തകളുടെ ശേഖരവുമുണ്ട‌്. കൂടാതെ നൂറിലേറെ പുരസ‌്കാരങ്ങളും ഇനി പ്രസ‌്ക്ലബ്ബിൽ ഇടംപിടിക്കും. ചടങ്ങിൽ പ്രസ‌്ക്ലബ്ബ‌് വൈസ‌് പ്രസിഡന്റ‌് അരുൺ ചന്ദ്ര ബോസ‌് , ലീലാമോനോന്റെ സുഹൃത്ത‌് സിജി രാജഗോപാൽ എന്നിവരും പങ്കെടുത്തു.

Top Stories
Share it
Top