വാട്‌സ് ആപ്പ് ഹര്‍ത്താല്‍: ഇടതുസര്‍ക്കാര്‍ നടത്തുന്നത് മുസ്ലിം വേട്ട

അബുദബി: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ പേരില്‍ ഇടുതുസര്‍ക്കാര്‍ നടത്തുന്നത് മുസ്ലിം വേട്ടയെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. രാജ്യത്തെ നടുക്കിയ...

വാട്‌സ് ആപ്പ് ഹര്‍ത്താല്‍: ഇടതുസര്‍ക്കാര്‍ നടത്തുന്നത് മുസ്ലിം വേട്ട

അബുദബി: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ പേരില്‍ ഇടുതുസര്‍ക്കാര്‍ നടത്തുന്നത് മുസ്ലിം വേട്ടയെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. രാജ്യത്തെ നടുക്കിയ നിഷ്ഠൂര സംഭവത്തിനെതിരെ ശക്തമായ ജനാധിപത്യമുന്നേറ്റം വേണം എന്നാണ് ലീഗിന്റെ നിലപാട്. എന്നാല്‍ ഒറ്റപ്പെട്ട പ്രതിഷേധം ശത്രുക്കളെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം അബുദബിയില്‍ പറഞ്ഞു.

സംഘടിത ജനാധിപത്യമുന്നേറ്റത്തിനുവിരുദ്ധമായി ഉത്തരവാദരഹിതമായ ഇത്തരം പ്രതിഷേധത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. ഇത്തരം ഹര്‍ത്താലിനെ ലീഗ് ഒരിക്കലും പിന്തുണക്കുന്നില്ല. എന്നാല്‍ ഹര്‍ത്താലിനെ ഇടതുപക്ഷം പെരുപ്പിച്ച് കാണിക്കുകയും മുസ്ലിം യുവാക്കളെ തെരഞ്ഞു പിടിച്ച് വേട്ടയാടുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ബഷീര്‍ പറഞ്ഞു. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയിരിക്കുകയായിരുന്നു അദ്ദേഹം.