- Tue Feb 19 2019 08:54:53 GMT+0530 (IST)
- E Paper
Download App

- Tue Feb 19 2019 08:54:53 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
ചെറുപ്പക്കാർ മുന്നോട്ട് വരട്ടെ; കോൺഗ്രസിൽ കലാപക്കൊടിയുയർത്തി യുവ എംഎൽഎമാർ
കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസില്‍ അടിമുടി മാറ്റമുണ്ടാകേണ്ട സമയമായതായി യുവ കോൺഗ്രസ് എംഎൽഎമാരായ വി ടി ബൽറാമും ഷാഫി പറമ്പിലും. മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങണമെന്നും ഇരുവരും ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല, പൊതുസമൂഹവും ഈ വികാരമാണ് പങ്കുവെയ്ക്കുന്നതെന്നും ഇരുവരും വ്യക്തമാക്കി.
വിജയം സുനിശ്ചിതമായ രാജ്യസഭയിലേക്ക് ചിലർക്ക് മാത്രം വീണ്ടും വീണ്ടും അവസരങ്ങൾ നൽകേണ്ട കാര്യമില്ല, വര്‍ഷങ്ങളായി സ്ഥാനമാനങ്ങള്‍ കൈയ്യാളുന്നവര് യുവാക്കള്‍ക്കായി വഴിമാറി കൊടുക്കണമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ബൽറാം വ്യക്തമാക്കി. പുതുമുഖങ്ങൾക്കും യുവാക്കൾക്കും രാഷ്ട്രീയത്തിൽ അവസരം നൽകണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ചെറുപ്പക്കാർ പാർലമെൻറിലേക്ക് വന്നിട്ട് പതിറ്റാണ്ടുകളായിയെന്നും വി ടി ബല്‍റാം വിമര്‍ശിച്ചു.
കൂടാതെ സ്ഥാനാർഥി സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ചിലരുടെ പേരുകളും ബൽറാം ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഷാനിമോൾ ഉസ്മാൻ, മാത്യു കുഴൽനാടൻ, ടി.സിദ്ദിഖ്, എം.ലിജു, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവരുടെ പേരുകളാണ് ബൽറാം നിർദ്ദേശിച്ചത്.
അനാരോഗ്യം മൂലം എൽഡിഎഫ് കൺവീനർ സ്ഥാനം വൈക്കം വിശ്വം ഒഴിഞ്ഞതുപോലെ തങ്കച്ചനും സ്ഥാനത്യാഗം നടത്തണമെന്നാണ് ഷാഫി പറമ്പിൽ ഫേസ്ബുക്കലെ കുറിപ്പിൽ ആവശ്യപ്പെട്ടു. സ്ഥാനമാനങ്ങള്‍ തറവാട്ടു വകയോ ഫിക്സഡ് ഡെപ്പോസിറ്റോ അല്ല എന്ന് കോൺഗ്രസ് നേതൃത്വം തിരിച്ചറിയട്ടെയെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.
