യുവതിയുടെ ആത്മഹത്യ ശ്രമം; ലൈഫ്ഗാര്‍ഡിന്റെ മൃതദേഹം കണ്ടത്തി

കടലില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോണ്‍സണ്‍ കടലിലകപ്പെട്ടത്.

യുവതിയുടെ ആത്മഹത്യ ശ്രമം; ലൈഫ്ഗാര്‍ഡിന്റെ മൃതദേഹം കണ്ടത്തി

തിരുവനന്തപുരം: ശംഖുംമുഖത്ത് കടലില്‍ കാണാതായ ലൈഫ് ഗാര്‍ഡ് ജോണ്‍സന്റെ മൃതദേഹം കണ്ടെത്തി.ഇന്നലെ കടലില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോണ്‍സണ്‍ കടലിലകപ്പെട്ടത്.

അദ്ദേഹത്തെ കണ്ടെത്താന്‍ വേണ്ടി ദീര്‍ഘനേരമായി തിരച്ചിലിലായിരുന്നു. വലിയതുറ പാലത്തിനു സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വിഴിഞ്ഞത്തേക്ക് കൊണ്ടുപോയി.

Read More >>