ലിഗയെ  ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് പോലീസ്: രാസപരിശോധന ഫലം ലഭിച്ചു

Published On: 3 May 2018 5:00 AM GMT
ലിഗയെ  ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് പോലീസ്: രാസപരിശോധന ഫലം ലഭിച്ചു


തിരുവനന്തപുരം: ലാത്വിയന്‍ സ്വദേശിനി ലിഗയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് പോലീസ്. ഫോറന്‍സിക്ഫലവും രാസപരിശോധനാഫലവും ലഭിച്ചതിനു ശേഷമാണ് ലിഗയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള പ്രതികളായ ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും.
മാര്‍ച്ച് പതിന്നാലിനാണ് പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോട്ടില്‍നിന്ന് ലിഗയെ കാണാതാവുന്നത്

ഓട്ടോറിക്ഷയില്‍ കോവളത്തെ ഗ്രോവ് ബീച്ചില്‍ എത്തിയ ലിഗ, പനത്തുറയിലെ ക്ഷേത്രപരിസരത്തേക്ക് പോകുന്നു. ഇവിടെ വെച്ചാണ് പ്രതികളായ ഉമേഷും ഉദയനും ലിഗയെ കാണുന്നത്.തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കാഴ്ചകള്‍ കാണിച്ചു തരാമെന്നും കഞ്ചാവു നല്‍കാമെന്നും പറഞ്ഞ് ലിഗയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഫൈബര്‍ ബോട്ടിലാണ് ലിഗയെ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലെത്തിച്ചത്. ഇവിടെ വെച്ച് ഇവര്‍ ലഹരിയുപയോഗിക്കുകയും ചെയ്തു. വൈകുന്നേരം അഞ്ചരയ്ക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നുമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ലിഗയുടെ മൃതശരീരത്തില്‍നിന്ന് കണ്ടെത്തിയ ജാക്കറ്റ് ഉദയന്റേതാണെനന്നും കണ്ടല്‍ക്കാട്ടില്‍നിന്നു കണ്ടെത്തിയ മുടിയിഴകള്‍ പ്രതികളുടേതാണെന്നും തിരിച്ചറിയാനായിട്ടുണ്ട്.

Top Stories
Share it
Top