ലിഗ പുഴ കടന്ന് പോയിട്ടില്ലെന്ന് കടത്തുകാരന്‍; മരണം ശ്വാസം മുട്ടിയാകാമെന്ന് ഫോറന്‍സിക് വിദഗ്ദര്‍

Published On: 25 April 2018 6:15 AM GMT
ലിഗ പുഴ കടന്ന് പോയിട്ടില്ലെന്ന് കടത്തുകാരന്‍; മരണം ശ്വാസം മുട്ടിയാകാമെന്ന് ഫോറന്‍സിക് വിദഗ്ദര്‍

തിരുവന്തപുരം: തിരുവല്ലം വാഴമുട്ടത്തെ കണ്ടല്‍കാട്ടില്‍ വിദേശ വനിത ലിഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ലിഗയുടെ മരണം ശ്വാസം മുട്ടിയാകാമെന്ന് ഫോറന്‍സിക് വിദഗ്ദര്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരാണ് അഭിപ്രായം പോലിസിനെ അറിയിച്ചത്.

ലിഗയുടെ മരണം കൊലപാതകമാകാമെന്ന സാധ്യത മുന്നോട്ട് വയ്ക്കുന്ന നിര്‍ണ്ണായക അഭിപ്രായമാണിത്. എന്നാല്‍ ലിഗ പുഴ കടന്ന് പോയിട്ടില്ലെന്ന് കടത്തുകാരന്‍ പറഞ്ഞു. ലിഗയുടെ മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് അവരുടേതല്ലെന്ന് ലിഗ കയറിയ ഓട്ടോ ഡ്രൈവര്‍ വെളിപ്പെടുത്തിയിരുന്നു. ഓട്ടോയില്‍ കയറുമ്പാള്‍ ലിഗ ധരിച്ചിരുന്ന വസ്ത്രമല്ല മൃതദേഹത്തിലുണ്ടായിരുന്നതെന്നും അവരുടെ കൈയ്യില്‍ ആവശ്യത്തിന് പണം ഇല്ലായിരുന്നു എന്നും ഇയാള്‍ പറഞ്ഞിരുന്നു.


Top Stories
Share it
Top