ലിഗയുടെ കൊലപാതകം: കസ്റ്റഡിയിലുള്ളവര്‍ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്

Published On: 2018-05-02T10:45:00+05:30
ലിഗയുടെ കൊലപാതകം: കസ്റ്റഡിയിലുള്ളവര്‍ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള രണ്ട്പേര്‍ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ലിഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും.

ഇതോടെ കേസിന്റെ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലേക്ക് വഴിവെക്കുന്നതാണ് ഇന്ന് പോലീസിന് ലഭിക്കുന്ന രണ്ട് റിപ്പോര്‍ട്ടുകള്‍. നേരത്തെ കസ്റ്റഡിയില്‍ ഉള്ളവര്‍ക്കെതിരെ കൂടുതല്‍ സാക്ഷി മൊഴികള്‍ പോലീസിന് ലഭിച്ചിരുന്നു.

ഇതിനിടെയാണ് ഇവര്‍ കുറ്റസമ്മതം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്. അതേസമയം, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കൂടുതല്‍ നടപടികള്‍ ഉണ്ടാകാനിടയുള്ളു.

Top Stories
Share it
Top