ലിഗയെ കഴുത്തുഞെരിച്ച് കൊന്നതാകാമെന്ന് പോലീസ് ; നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു

തിരുവന്തപുരം: കോവളത്തിനു സമീപം തിരുവല്ലത്തെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ലാത്വിയന്‍ സ്വദേശിനി ലിഗയെ കഴുത്തുഞെരിച്ച്...

ലിഗയെ കഴുത്തുഞെരിച്ച് കൊന്നതാകാമെന്ന് പോലീസ് ; നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു

തിരുവന്തപുരം: കോവളത്തിനു സമീപം തിരുവല്ലത്തെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ലാത്വിയന്‍ സ്വദേശിനി ലിഗയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന് പോലീസ്. പൊലീസ് സര്‍ജന്മാരുടെ പ്രാഥമിക നിഗമനം ഇതാണെന്നും പോലീസ് കമ്മീഷണര്‍ ടി പ്രകാശ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേറെ ചോദ്യം ചെയ്യുന്നുണ്ട്. മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിക്കും. പലനിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായും, പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് നാളെ ലഭിക്കുന്നതോടെ വിഷയത്തല്‍ കൂടുതല്‍ വ്യക്തത വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മൃതദേഹം കണ്ടത്തിയ കാട്ടിനുള്ളില്‍ നിന്നും ലിഗയുടെ മുടിയിഴ പോലീസ് കണ്ടെത്തി. കാട്ടുവള്ളികളില്‍ നിന്നുമാണ് മുടിയിഴ കണ്ടെത്തിയത്.മുടിയിഴ ഫോറന്‍സിക് പരിശോധനകള്‍ക്ക് വേണ്ടിയയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Read More >>