വിദേശ വനിതയുടെ കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലാത്വിയന്‍ സ്വദേശി തലസ്ഥാനത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത ഉമേഷ്,...

വിദേശ വനിതയുടെ കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലാത്വിയന്‍ സ്വദേശി തലസ്ഥാനത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

ഡി.ജി.പി ലോക്‌നാഥ് ബെഹറ വാര്‍ത്താ സമ്മേളനം നടത്തിയാണ് പ്രതികളുടെ അറസ്റ്റ് സ്ഥിരീകരിച്ചത്. അന്വേഷണം മികച്ചതായിരുന്നുവെന്ന് പറഞ്ഞ ഡി.ജി.പി അന്വേഷണ സംഘത്തെ അഭിനന്ദിച്ചു. ആവശ്യമാണെങ്കില്‍ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി വിദേശത്തേക്ക് അയക്കുമെന്നും ഡി.ജി.പി പറഞ്ഞു.

നേരത്തെ രാസ പരിശോധനാ ഫലം പുറത്തു വന്നിരുന്നു. ഇതില്‍ നിന്നാണ് ബംലാത്സംഗം
ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്.

Story by
Read More >>