ലിഗയുടേത് സംഘം ചേര്‍ന്നുള്ള കൊലപാതകമെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവന്തപുരം: വിദേശ വനിത ലിഗയുടേത് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചുള്ള കാലപാതകമെന്ന് ശരിവെച്ചു കൊണ്ടുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇവര്‍...

ലിഗയുടേത് സംഘം ചേര്‍ന്നുള്ള കൊലപാതകമെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവന്തപുരം: വിദേശ വനിത ലിഗയുടേത് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചുള്ള കാലപാതകമെന്ന് ശരിവെച്ചു കൊണ്ടുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇവര്‍ ലൈഗീകമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പത്തിലേറെ മുറിവുകള്‍ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്.ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള് പൊട്ടിയിട്ടുണ്ടെന്നെും കഴുത്തുഞെരിക്കുമ്പാഴാണ് തരുണാസ്ഥികള് പൊട്ടുന്നതെന്നും റിപ്പോര്ട്ടില് വ്യകത്തമാക്കുന്നു.സംഘം ചേര്‍ന്ന് അക്രമിച്ചതിനു തെളിവുണ്ടെന്നും പൊലീസിനു കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി റേഞ്ച് ഐജി മനോജ് എബ്രഹാം സ്ഥലം സന്ദര്‍ശിച്ചു. വിഷാദരോഗ ചികിത്സക്കായി ഭര്‍ത്താവിനുംസഹോദരിക്കുമൊപ്പം കോവളത്ത് എത്തിയ ലാത്വിയന് സ്വദേശി ലിഗയെ കാണാതാവുകയും ദിവസങ്ങള്‍ക്ക്‌ ശേഷം മൃതദേഹം കണ്ടെത്തുകയുമായിരുന്നു.ശ്വാസം മുട്ടിയാകം മരിച്ചതെന്ന് നേരത്തെ ഫോറന്‍സിക്ക് വിദഗ്ദര്‍ പറഞ്ഞിരുന്നു. മരണത്തില് ദുരൂഹത നിലനില്ക്കവെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

ബലപ്രയോഗത്തിനിടെയാണ് ഇവര്‍ മരിച്ചിരിക്കുന്നത്.തുങ്ങി മരണങ്ങളില്‍ തരുണാസ്ഥികള്‍ പെട്ടറില്ലെന്നും കഴുത്ത് ഞെരിച്ചാല്‍ ഇങ്ങനെ സംഭവിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് തെളിയിക്കുന്ന അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.കുടാതെ ലിഗയുടെ ഇടുപ്പിലും പരിക്കേറ്റിട്ടുണ്ടെന്ന് ഫോറന്‍സിക് വിദഗ്ദര്‍ പറഞ്ഞിരുന്നു. ഈ കണ്ടെത്തുലാകള്‍ കൂടിയാണ്് കൊലപാതകമെന്ന നിഗമനത്തിലേക്ക് നയിക്കുന്നത്.