ലിഗയെ കാട്ടിലെത്തിച്ചത് യോഗ പരിശീലകനെന്ന് സംശയം

തിരുവനന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയത് മൂന്നുപേര്‍ ചേര്‍ന്നാണെന്നും ഇവരില്‍ രണ്ടുപേര്‍ ലഹരി സംഘത്തില്‍ പെട്ടവരും ഒരാള്‍ യോഗാ...

ലിഗയെ കാട്ടിലെത്തിച്ചത് യോഗ പരിശീലകനെന്ന് സംശയം

തിരുവനന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയത് മൂന്നുപേര്‍ ചേര്‍ന്നാണെന്നും ഇവരില്‍ രണ്ടുപേര്‍ ലഹരി സംഘത്തില്‍ പെട്ടവരും ഒരാള്‍ യോഗാ പരിശീലകനാണെന്നും സംശയം.

ലിഗയെ കാട്ടിലെത്തിച്ചത് യോഗ പരിശീലകനാണെന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം, ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നതിനുശേഷമേ അറസ്റ്റ് ഉണ്ടാകൂയെന്നും പോലീസ് അറിയിച്ചു.

പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നതോടെ മരണം കൊലപാതകമാണെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു. ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയതായി പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ലിഗയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന് സൂചന നല്‍കുന്നതായിരുന്നു ഇത്.

Story by
Read More >>