വിദേശ വനിതയുടെ കൊലപാതകം: സി.ബി.ഐ അന്വേഷണം ആവശ്യമി​ല്ലെന്നു സർക്കാർ

കൊച്ചി: കോവളത്ത്​ വിദേശ വനിത ലിഗ കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.​െഎ അന്വേഷണം ആവശ്യമില്ലെന്ന്​ സർക്കാർ ഹൈക്കോടതിയിൽ. . കേസന്വേഷണം തൃപതികരമാണെന്നും...

വിദേശ വനിതയുടെ കൊലപാതകം: സി.ബി.ഐ അന്വേഷണം ആവശ്യമി​ല്ലെന്നു സർക്കാർ

കൊച്ചി: കോവളത്ത്​ വിദേശ വനിത ലിഗ കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.​െഎ അന്വേഷണം ആവശ്യമില്ലെന്ന്​ സർക്കാർ ഹൈക്കോടതിയിൽ. . കേസന്വേഷണം തൃപതികരമാണെന്നും സർക്കാർ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിദേശ വനിതയുടെ സുഹൃത്തായ ആൻഡ്രൂസ് നൽകിയ ഹരജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ഹരജി കോടതി വിധി പറയാൻ മാറ്റി.

വി​ഷാ​ദ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലി​രു​ന്ന ലി​ഗ​യെ മാ​ർ​ച്ച് 14ന് ​രാ​വി​ലെ 7.30നാ​ണ് പോ​ത്ത​ൻ​കോ​ട് ആ​യു​ർ​വേ​ദ ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് കാ​ണാ​താ​കു​ന്ന​ത്. ​​ഏറെ നാളത്തെ ​െതരച്ചിലിനൊടുവിൽ ലിഗയുടെ മൃതദേഹം ലഭിക്കുകയായിരുന്നു.

Read More >>