നൈട്രജന്‍ ഉപയോഗിച്ചുള്ള ഐസ്‌ക്രീമുകള്‍ക്ക് കേരളത്തില്‍ നിരോധനം

Published On: 8 May 2018 2:45 PM GMT
നൈട്രജന്‍ ഉപയോഗിച്ചുള്ള ഐസ്‌ക്രീമുകള്‍ക്ക് കേരളത്തില്‍ നിരോധനം

തിരുവനന്തപുരം: നൈട്രജന്‍ ഉപയോഗിച്ചുള്ള ഐസ്‌ക്രീമുകള്‍, പാനീയങ്ങള്‍ എന്നിവ സംസ്ഥാനത്ത് നിരോധിച്ചു. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദ്രവീകരിച്ച നൈട്രജന്‍ ഉപയോഗിച്ചുള്ള ഐസ്‌ക്രീമുകള്‍ അടുത്തകാലത്ത് കേരളത്തില്‍ ഏറെ പ്രചാരം നേടിയിരുന്നു. പുകമഞ്ഞ് ഐസ്‌ക്രീം എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. ഇത്തരം ഐസ്‌ക്രീമുകള്‍ ആരോഗ്യത്തിന് വലിയതോതില്‍ ദോഷം ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാനത്ത് നൈട്രജന്‍ ഉപയോഗിച്ചുള്ള ഭക്ഷ്യ വസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നൈട്രജന്‍ ആരോഗ്യത്തിന് ദോഷമല്ലെന്നും എന്നാല്‍ ദ്രവീകരിച്ച നൈട്രജന്‍ പൂര്‍ണമായി ബാഷ്പീകരിക്കുന്നതിന് മുമ്പ് കഴിക്കുന്നത് അപകടമുണ്ടാക്കുമെന്നും വിദഗ്ദര്‍ പറയുന്നു.

Top Stories
Share it
Top