ലോക്‌സഭാ തെരഞ്ഞടുപ്പില്‍ എട്ട് സീറ്റുകള്‍ വേണം; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും

Published On: 7 Aug 2018 3:30 AM GMT
ലോക്‌സഭാ തെരഞ്ഞടുപ്പില്‍ എട്ട് സീറ്റുകള്‍ വേണം; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് എട്ടുസീറ്റുകള്‍ വേണമെന്ന് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. വ്യാഴാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച അമിത് ഷായുടെ വസതിയിലാണ് കൂടിക്കാഴ്ച.

ചാലക്കുടി, തൃശൂര്‍, പത്തനംതിട്ട,ആറ്റിങ്ങല്‍ ആലപ്പുഴ, ഇടുക്കി വയനാട്, എറണാകുളം എന്നീ മണ്ഡലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ബിഡിജെഎസ് മുന്നോട്ടുവെക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം അമിത് ഷായെ ധരിപ്പിക്കും. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മാത്രമല്ല മലബാര്‍ മേഖലയിലും സീറ്റ് ലഭിക്കണമെന്നാതാണ് ബിഡിജെഎസിന്റെ ആവശ്യം.

ഒരുമിച്ച് മത്സരിച്ചാല്‍ തെരഞ്ഞടുപ്പില്‍ കുറച്ച് സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്ന് തുഷാര്‍ പറഞ്ഞു. ബിഡിജെഎസ് ഇല്ലെങ്കില്‍ ബിജെപിക്ക് വിജയിക്കാനാകുമോ എന്ന ചോദ്യത്തിന് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ കണ്ടതല്ലെ എന്നും തുഷാർ ചോദിച്ചു.

Top Stories
Share it
Top