ഇരിട്ടി പാലത്തിൽ കണ്ടെയ്നർ ലോറി കുടുങ്ങി:  മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

കണ്ണൂർ: ഇരിട്ടി പാലത്തില്‍ കണ്ടെയ്നർ ലോറി കുടുങ്ങിയതിനെ തുടർന്ന് ടൗണിൽ ഗതാഗതം സ്തംഭിച്ചു. രോഗികളേയും വഹിച്ച് വിവിധ ആശുപത്രികളിലേക്ക് പോവുകയായിരുന്ന...

ഇരിട്ടി പാലത്തിൽ കണ്ടെയ്നർ ലോറി കുടുങ്ങി:  മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

കണ്ണൂർ: ഇരിട്ടി പാലത്തില്‍ കണ്ടെയ്നർ ലോറി കുടുങ്ങിയതിനെ തുടർന്ന് ടൗണിൽ ഗതാഗതം സ്തംഭിച്ചു. രോഗികളേയും വഹിച്ച് വിവിധ ആശുപത്രികളിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് റോഡില്‍ കുടുങ്ങിയത്. മണിക്കൂറുകൾക്ക് ശേഷം
കണ്ടെയ്നർ ലോറി നീക്കിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

കണ്ണൂര്‍ ഭാഗത്ത് നിന്നും ചരക്കുമായി എത്തിയ കണ്ടെയ്നർലോറി കൂട്ടുപുഴ ഭാഗത്തേക്ക് പോകുന്നതിനിടെ ഇരിട്ടി പാലത്തില്‍ കയറിയപ്പോഴാണ് ലോറിയുടെ മുകള്‍ വശം പാലത്തിന്റെ മുകള്‍ ഭാഗത്തെ ഇരുമ്പ് ദണ്ഡില്‍ കുടുങ്ങിയത്. ഇരുവശങ്ങളിലേക്കും പോകാൻ സാധിക്കാതെ ലോറി പാലത്തിൽ കുടുങ്ങിയതോടെ റോഡിന്റെ ഇരുഭാഗങ്ങളിലേക്കും ഗതാഗതം നിലക്കുകയായിരുന്നു.

ആര്‍മി ഡ്യൂട്ടിയുടെ ഭാഗമായി ചരക്കുമായി കടന്നുപോയ ലോറിയാണ് പാലത്തില്‍ കുടുങ്ങിയത്. ഇരിട്ടി ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ലോറി പാലത്തില്‍ നിന്നും പുറകോട്ടെടുത്ത് മാറ്റിയത്.

Story by
Read More >>