സമരത്തിനിടെ സർവീസ് നടത്തിയ ലോറിക്ക് കല്ലേറ്; ക്ലീനർ മരിച്ചു

Published On: 2018-07-23T08:15:00+05:30
സമരത്തിനിടെ സർവീസ് നടത്തിയ ലോറിക്ക് കല്ലേറ്; ക്ലീനർ മരിച്ചു

വാളയാര്‍: ലോറിസമരത്തിനിടെ സർവീസ് നടത്തിയെന്നാരോപിച്ച് ഉണ്ടായ കല്ലേറില്‍ ലോറി ക്ലീനര്‍ കൊല്ലപ്പെട്ടു. കോയമ്പത്തൂര്‍ സ്വദേശി മുബാറക് ആണ് കൊല്ലപ്പെട്ടത്. വാളയാറിലാണ് സംഭവം. കല്ലേറില്‍ ലോറി ഡ്രൈവര്‍ ബാഷയ്ക്ക് പരിക്കേറ്റു.

തിങ്കളാഴ്ച പുലര്‍ച്ചെ കോയമ്പത്തുര്‍ മേട്ടുപ്പാളയത്തുനിന്നും ലോഡ് കേറ്റി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു ലോറിക്ക് നേരെ വാളയാറില്‍ വെച്ച് കല്ലേറുണ്ടാവുകയായിരുന്നു. രണ്ടുദിവസമായി തമിഴ്‌നാട്ടില്‍ നിന്നുവരുന്ന ചരക്കുലോറികള്‍ വാളയാറില്‍ തടയുന്ന സ്ഥിതി നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇത്തരത്തില്‍ ലോറി തടയാന്‍ ശ്രമിച്ചപ്പോള്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്നുണ്ടായ കല്ലേറിലാണ് ക്ലീനര്‍ കൊല്ലപ്പെട്ടത്.

കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റക്ലീനര്‍ മുബാറകിനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. പരിക്കേറ്റ ഡ്രൈവര്‍ ഡ്രൈവര്‍ ബാഷ അപകടനില തരണം ചെയ്തുവെന്നാണ് വിവരം.

Top Stories
Share it
Top