ചരക്ക് ലോറി സമരം നാലാംദിവസത്തിലേക്ക്; വിലക്കയറ്റത്തിന് സാധ്യത

കൊ​ച്ചി: രാജ്യവ്യാപക ച​ര​ക്കു​ലോ​റി സ​മ​രം നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക്​ ക​ട​ന്ന​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്നു....

ചരക്ക് ലോറി സമരം നാലാംദിവസത്തിലേക്ക്; വിലക്കയറ്റത്തിന് സാധ്യത

കൊ​ച്ചി: രാജ്യവ്യാപക ച​ര​ക്കു​ലോ​റി സ​മ​രം നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക്​ ക​ട​ന്ന​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്നു. ഇ​ത​ര​സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ച​ര​ക്കു​മാ​യി എ​ത്തു​ന്ന ലോ​റി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ വി​പ​ണി​ക​ളി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക്​ ദൗ​ർ​ല​ഭ്യം നേ​രി​ട്ടു​തു​ട​ങ്ങി. ഇ​ത്​ അ​വ​ശ്യ​വ​സ്​​തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ന്​ കാ​ര​ണ​മാ​കു​മെ​ന്നും ആ​ശ​ങ്ക ഉ​യ​ർ​ന്നു.

ഡീ​സ​ൽ വി​ല വ​ർ​ധ​ന​യും തേ​ഡ്​ പാ​ർ​ട്ടി ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യം വ​ർ​ധ​ന​യും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഒാ​ൾ ഇ​ന്ത്യ മോട്ടോർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ കോ​ൺ​ഗ്ര​സാ​ണ്​ രാ​ജ്യ​വ്യാ​പ​ക സ​മ​ര​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്​​ത​ത്.

ഇ​തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്​ കേ​ര​ള​ത്തി​ൽ ലോ​റി ഒാ​ണേ​ഴ്​​സ്​ വെ​ൽ​ഫെ​യ​ർ ഫെ​ഡ​റേ​ഷ​നും സ​മ​ര​ത്തി​ലാ​ണ്. ദി​വ​സ​വും ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ച​ര​ക്കു​ലോ​റി​ക​ൾ സം​സ്​​ഥാ​ന​ത്തേ​ക്ക്​ വ​ന്നി​രു​ന്ന​ത്​ സ​മ​രം തു​ട​ങ്ങി​യ​തോ​ടെ മു​ന്നൂ​റോ​ള​മാ​യി കു​റ​ഞ്ഞു. ക​ഴി​ഞ്ഞ മൂ​ന്നു​ ദി​വ​സ​വും ശ​രാ​ശ​രി മു​ന്നൂ​റോ​ളം ലോ​റി​ക​ളേ അ​തി​ർ​ത്തി ക​ട​ന്ന്​ എ​ത്തി​യു​ള്ളൂ. ഇ​വ​ത​ന്നെ സ​മ​രം തു​ട​ങ്ങു​ന്ന​തി​ന്​ മു​മ്പ്​ വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട​വ​യാ​ണെ​ന്നും തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ​ഇ​വ പോ​ലും എ​ത്തി​ല്ലെ​ന്നും ഫെ​ഡ​റേ​ഷ​ൻ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ.​കെ. ഹം​സ പ​റ​ഞ്ഞു. ര​ണ്ട​ര ല​ക്ഷ​ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ സ​മ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു

Story by
Read More >>